ജെയ്സാൽമിർ: രാജസ്ഥാനിൽ ചാരവൃത്തിയെന്ന് സംശയിച്ച് യുവാവിനെ സൈനിക രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ജെയ്സാൽമീറിലെ ബസൻപീർ ഗ്രാമവാസി ഭായ് ഖാനാണ് പിടിയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ജെയ്സാൽമീറിലെ സൈനിക ക്യാമ്പിന് സമീപം കാൻറീൻ നടത്തിയിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് ചാരവൃത്ത നടത്തിയിരുന്നതെന്നാണ് സംശയം. വെള്ളിയാഴ്ച സൈനിക ക്യാമ്പിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട ഇയാളെ രഹസ്യാന്വേഷണ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ ശ്രീലങ്ക, പാകിസ്താൻ, ലണ്ടൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംശയകരമായ നിരവധി ഫോൺ നമ്പറുകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.