ബംഗളൂരു: കസ്റ്റഡിയിലെടുത്ത തീവ്രഹിന്ദുത്വ പ്രവർത്തകരെ മർദിച്ച പൊലീസ് ഇൻസ്പെക്ടർക്കും മൂന്നു കോൺസ്റ്റബിളുമാർക്കും സസ്പെൻഷൻ. കരിക്ക് കച്ചവടം നടത്തുന്ന മുസ്ലിം യുവാവിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെയാണ് ബജ്പെ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.ജി. സന്ദേശ്, കോൺസ്റ്റബിൾമാരായ പ്രവീൺ, സുനിൽ, സൈദ് ഇംത്യാസ് എന്നിവർ മർദിച്ചത്. ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് മംഗളൂരു പൊലീസ് കമീഷണർ എൻ. ശശികുമാർ അറിയിച്ചു.
കഴിഞ്ഞ 15 വർഷമായി ബജ്പെയിൽ ക്ഷേത്രത്തിന് സമീപം കരിക്ക് കച്ചവടം നടത്തുന്ന ഇസ്മായിൽ എന്നയാളാണ് കൈയേറ്റത്തിനിരയായത്. മുസ്ലിം വ്യാപാരികൾക്കെതിരായ കർണാടകയിലെ ബഹിഷ്കരണാഹ്വാനങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസം മൂന്നുപേരെത്തി ഇസ്മായിലിന്റെ കരിക്ക് കച്ചവടം തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.