ന്യൂഡൽഹി: സ്വച്ഛതാ അഭിയാൻ പദ്ധതി രാജ്യത്തിലെ ഒരോ സാധാരണക്കാരന് വേണ്ടിയാണെന്നും ഇത് സർക്കാറിന്‍റെ പദ്ധതിയാണെന്ന് അവകാശ വാദം തനിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആയിരം മഹാത്മ ഗാന്ധിമാരുണ്ടായാലും ഒരു ലക്ഷം മോദിമാരുണ്ടായാലും എല്ലാ സർക്കാറുകളും മുഖ്യമന്ത്രിമാരും ഒന്നിച്ച് ചേർന്നാലും 125 കോടി ജനങ്ങൾ പ്രവർത്തിക്കാതെ ശുചിത്വ ഭാരതം യാഥാർഥ്യമാവില്ലെന്നും മോദി പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് പുരസ്കാരം വിതരണം ചെയ്ത് നടത്തുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്.
ശുചിത്വ ഭാരത് പദ്ധതിയിൽ പങ്കെമാകുന്നവരെ ആരും എതിർക്കില്ല. മുമ്പ് ഗുജറാത്തിൽ ഒരു ഗ്രാമത്തെ ദത്തെടുത്തപ്പോൾ ജനങ്ങൾ പറഞ്ഞത് അവർക്ക് വീട്ടിൽ ശൗചാലയത്തിന് പകരം വലിയ മുറികൾ മതി എന്നാണ്. എന്നാൽ താൻ അതിന് സമ്മതിച്ചില്ല. വീടിനോടൊപ്പം ശൗചാലയവും പണിതു. എന്നാൽ പിന്നീട് താനവിടെ സന്ദർശിക്കാനായി പോയപ്പോൾ ശൗചാലയത്തിൽ അടുകളെ കെട്ടിയതായി കണ്ടു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്താവൃനാവില്ല. മാറേണ്ടത് അവരുടെ മനസാണ്. ക്ലീൻ ഇന്ത്യ കാമ്പെയിനെ എതിർക്കുന്നവരെ മാധ്യമങ്ങൾ തുറന്നു കാട്ടണമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.