ബംഗാളിലെ ബി.ജെ.പി സ്ഥാനാർത്ഥി സ്വപൻദാസ് ഗുപ്ത രാജ്യസഭാംഗത്വം രാജിവെച്ചു

കൊൽക്കത്ത: അയോഗ്യത സംബന്ധിച്ച വിവാദത്തിനിടെ പശ്ചിമ ബംഗാളിലെ ബി.ജെ.പി സ്ഥാനാർത്ഥി സ്വപൻദാസ് ഗുപ്ത രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭയിൽ സ്വപൻ ദാസിനെ അയോഗ്യനാക്കാനുള്ള നീക്കത്തിന് തൃണമൂൽ പ്രമേയവുമായി നീങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് സ്വപൻ ദാസിൻെറ രാജി.

ബംഗാളിലെ ബി.ജെ.പിയുടെ പ്രമുഖ മുഖങ്ങളിലൊരാളായ സ്വപൻ ദാസ്ഗുപ്തയെ ഹൂഗ്ലി ജില്ലയിലെ താരാകേശ്വർ നിയമസഭാ സീറ്റിലാണ് മത്സരിപ്പിക്കുന്നത്. സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയതോടെ സ്വപൻ ദാസിനെതിരെ തൃണമൂൽ രംഗത്തെത്തുകയായിരുന്നു.

ഭരണഘടനയുടെ 10-ാം ഷെഡ്യൂൾ അനുസരിച്ച് സ്വപൻ ദാസ്ഗുപ്ത അയോഗ്യനാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു. 'നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ് സ്വപൻ ദാസ് ഗുപ്ത. സത്യപ്രതിജ്ഞ ചെയ്ത് 6 മാസം കഴിയുമ്പോൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭ അംഗത്തെ അയോഗ്യനാക്കുമെന്ന് ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പറയുന്നു. 2016 ഏപ്രിലിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയിൽ ചേർന്നതിന് ഇപ്പോൾ അയോഗ്യനാക്കണം' -മഹുവ ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Swapan Dasgupta resigns as Rajya Sabha MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.