ന്യൂഡൽഹി: നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ പങ്കുവെച്ച ട്വീറ്റ് ശ്രദ്ധേയമാകുന്നു. താലിബാൻ അഫ്ഗാൻ കീഴടക്കിയ സാഹചര്യത്തിലാണ് സ്വരയുടെ പ്രതികരണം.
''നമ്മൾ ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിച്ച് താലിബാൻ ഭീകരത കണ്ട് ഞെട്ടരുത്. നമ്മൾ ഒരിക്കലും താലിബാൻ ഭീകരതയിൽ ആഹ്ലാദിച്ച് ഹിന്ദുത്വ ഭീകരതയെ എതിർക്കുകയും അരുത്. നമ്മുടെ മാനുഷികവും ധാർമികവുമായ മൂല്യങ്ങൾ ഒരിക്കലും അടിച്ചമർത്തുന്നവെൻറയും അടിച്ചമർത്തപ്പെടുന്നവെൻറയും സ്വത്വം നോക്കിയിട്ടാകരുത്''.
സ്വരയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി സംഘ്പരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സ്വര ഭാസ്കർ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംഘ്പരിവാർ അനുഭാവിയായ യുക്തി രഥി യു.പി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.