ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ ശനിയാഴ്ച എ.െഎ.സി.സി ആസ്ഥാനത്ത് പ്രവർത്തകരുടെ ആഹ്ലാദനൃത്തം. രാവിലെ മുതൽതന്നെ വിവിധ ഭാഗങ്ങളിൽനിന്ന് ഖദർ വേഷവും തൊപ്പിയുമായി ഒഴുകിയെത്തിയ പ്രവർത്തകർ രാഹുലിെൻറ ഫ്ലക്സ് ചിത്രവുമായി 24-അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്തിനു മുന്നിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ചു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് ആസ്ഥാനം മുഖരിതമാകുന്നത് ഇതാദ്യം. പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കെപ്പട്ടതിെൻറ സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാഹുലിന് കൈമാറിയപ്പോൾ മാലപ്പടക്കത്തിെൻറ പൊടിപൂരമായി. അതും കഴിഞ്ഞ് സോണിയ വിടപറയൽ വികാരം പങ്കുവെക്കുേമ്പാഴും പ്രവർത്തകർ പടക്കം പൊട്ടിക്കൽ നിർത്തിയില്ല. പ്രസംഗം പലവട്ടം നിർത്തേണ്ടിവന്നത് സോണിയക്കാണ്.
പ്രസംഗത്തിെൻറ ആദ്യ വാചകങ്ങൾ തന്നെ വെടിക്കെട്ടിെൻറ ബഹളത്തിൽ സോണിയക്ക് മുറിക്കേണ്ടിവന്നു. വെടിക്കെട്ട് നിർത്താൻ വേദിയിലുള്ള മുതിർന്ന നേതാക്കളോടും രാഹുലിേനാടും അവർ ആവശ്യപ്പെട്ടു. തൊണ്ടക്ക് പ്രശ്നമുണ്ട്, വലിയ ഉച്ചത്തിൽ സംസാരിക്കാൻ പ്രയാസമുണ്ട് എന്ന് അവർ സദസ്സിനോട് വിശദീകരിച്ചു.
ഇതോടെ സദസ്സിൽനിന്ന് ചില നേതാക്കളും സേവാദൾ വളൻറിയർമാരും എ.െഎ.സി.സിക്ക് പുറത്തെ റോഡിലേക്ക് ഒാടി. വെടിക്കെട്ട് നിർത്താൻ എ.െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി മൈക്കിലൂടെ അഭ്യർഥിച്ചു. രാഹുൽ ഗാന്ധി ചിലരെ പറഞ്ഞുവിട്ടു. കാര്യമായ പ്രയോജനം ഉണ്ടായില്ല. അൽപനേരം ഇടവിട്ടു പൊട്ടി ദുർബലപ്പെട്ട വെടിക്കെട്ട് കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ചെവി പൊട്ടുമാറായി. അതു വകവെക്കാതെ പ്രസംഗം മുഴുമിപ്പിക്കാൻ സോണിയ നിർബന്ധിതമായി. പ്രസംഗിക്കാൻ ഉൗഴമെത്തിയപ്പോൾ, രാഹുൽ വെടിക്കെട്ടിൽ രാഷ്ട്രീയം കലർത്തി. നമ്മൾ ഇപ്പോൾ കാണുന്നതു പോലെ, വെടിക്കെട്ടിനു തീപിടിച്ചാൽ പൊട്ടിത്തീരാതെ നിൽക്കില്ലെന്ന് രാഹുൽ ചിരിയോടെ പറഞ്ഞു. രാജ്യത്ത് വിദ്വേഷത്തിെൻറയും ഹിംസയുടെയും തീ പടർത്തുകയാണ് ബി.ജെ.പി. ഒരിക്കൽ തീ ആളിയാൽ പിന്നെ കെടുത്തുന്നത് എളുപ്പമല്ലെന്നും രാഹുൽ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.