അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന 310 മില്യൺ ഡോളർ സ്വിസ് അധികൃതർ മരവിപ്പിച്ചതായി ഹിൻഡൻബർഗ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നിലധികം അക്കൗണ്ടുകളിലായി 310 മില്യൺ ഡോളറിലധികം (2600റോളം കോടിയോളം രൂപ) ഫണ്ട് സ്വിസ് അധികൃതർ മരവിപ്പിച്ചതായി യു.എസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച്. എന്നാൽ, ആരോപണം കമ്പനി നിഷേധിച്ചു.

സ്വിസ് മാധ്യമം റിപ്പോർട്ട് ചെയ്ത പുതുതായി പുറത്തിറക്കിയ സ്വിസ് ക്രിമിനൽ റെക്കോർഡുകൾ ഉദ്ധരിച്ചാണ് ഹിൻഡൻബർഗ് എക്‌സിലെ ഒരു പോസ്റ്റിലൂടെ ​ഇക്കാര്യം പുറത്തുവിട്ടത്. 2021​ന്‍റെ തുടക്കത്തിൽ അദാനിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കലി​ന്‍റെയും വ്യാജ സെക്യൂരിറ്റികളുടെയും അന്വേഷണത്തി​ന്‍റെ ഭാഗമായി ഒന്നിലധികം സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായുള്ള 310 മില്യൺ ഡോളറിലധികം ഫണ്ട് സ്വിസ് അധികൃതർ മരവിപ്പിച്ചിരിക്കുന്നു എന്നാണ് ഹിൻഡൻബർഗി​ന്‍റെ പോസ്റ്റ്. ഏതാണ്ട് അദാനി സ്റ്റോക്കുകളുടെ ഉടമസ്ഥതയിലുള്ള അതാര്യമായ ബിവിഐ/മൗറീഷ്യസ്, ബെർമുഡ ഫണ്ടുകളിൽ അദാനിയുടെ ഒരു മുൻനിരക്കാരൻ എങ്ങനെയാണ് നിക്ഷേപിച്ചതെന്ന് പ്രോസിക്യൂട്ടർമാർ വിശദമാക്കിയെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് ഹിൻഡൻബർഗ് പറഞ്ഞു.

എന്നാൽ, സ്വിസ് കോടതി നടപടികളിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞാണ് ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളിയത്. ‘ഉന്നയിക്കപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ അസന്ദിഗ്ധമായി തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്യുന്നു. സ്വിസ് കോടതി നടപടികളിൽ അദാനി ഗ്രൂപ്പിന് യാതൊരു പങ്കുമില്ല. ഞങ്ങളുടെ കമ്പനി അക്കൗണ്ടുകളൊന്നും ഏതെങ്കിലും അധികാരികളാൽ പിടിച്ചെടുക്കലിന് വിധേയമായിട്ടില്ല എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ‘ആരോപണവിധേയമായ ഉത്തരവിൽ സ്വിസ് കോടതി ഞങ്ങളുടെ ഗ്രൂപ്പ് കമ്പനികളെ പരാമർശിച്ചിട്ടില്ല. അത്തരം ഏതെങ്കിലും അതോറിറ്റിയിൽ നിന്നോ റെഗുലേറ്ററി ബോഡിയിൽ നിന്നോ വ്യക്തതയോ വിവരങ്ങളോ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഞങ്ങളുടെ വിദേശ ഹോൾഡിംഗ് ഘടന സുതാര്യമാണെന്ന് ആവർത്തിക്കുന്നു. ആരോപണങ്ങൾ അപകീർത്തികരവും യുക്തിരഹിതവും അസംബന്ധവുമാണ്. ഞങ്ങളുടെ ഗ്രൂപ്പി​ന്‍റെ പ്രശസ്തിക്കും വിപണി മൂല്യത്തിനും നാശനഷ്ടങ്ങൾ വരുത്താനുള്ള ആസൂത്രിതവും അപകീർത്തികരവുമായ ശ്രമമാണിതെന്ന് പ്രസ്താവിക്കുന്നുവെന്നും’ അതിൽ പറയുന്നു.

എന്നാൽ, ഹിൻഡൻബർഗ് റിസർച്ചിലെ ആക്ടിവിസ്റ്റുകൾ ആദ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പുതന്നെ ജനീവ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് അദാനിയുടെ കമ്പനിയുടെ തെറ്റായ നടപടികളെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് ഫെഡറൽ ക്രിമിനൽ കോടതിയുടെ ഒരു വിധി വെളിപ്പെടുത്തുന്നതായി സ്വിസ് മാധ്യമമായ ‘ഗോതം സിറ്റി’ അതി​ന്‍റെ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിയുടെ മുൻനിരക്കാരന്‍റേതെന്ന് എന്ന് ആരോപിക്കപ്പെടുന്ന 310 മില്യൺ ഡോളറിലധികം അഞ്ച് സ്വിസ് ബാങ്കുകളിലായി പിടിച്ചെടുത്തിട്ടുണ്ടെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് ശേഷം സ്വിറ്റ്സർലൻഡിലെ അറ്റോർണി ജനറലി​ന്‍റെ ഓഫിസ് അന്വേഷണം ഏറ്റെടുത്തുവെന്നും ‘ഗോതം സിറ്റി’ റിപ്പോർട്ട് ചെയ്തു.

സ്റ്റോക്ക് മാർക്കറ്റിൽ കൃത്രിമത്വവും വഞ്ചനയും നടന്നതായി ആരോപിച്ച ഹിൻഡൻബർഗ്, ഒരു അദാനി മുൻനിരക്കാരൻ അദാനി സ്റ്റോക്കി​ന്‍റെ ഉടമസ്ഥതയിലുള്ള ഫണ്ടുകളിൽ പണം നിക്ഷേപിച്ചതെങ്ങനെയെന്ന് ക്രിമിനൽ കോടതി രേഖകളിൽ വിശദമായി കാണിക്കുന്നുവെന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ അവകാശപ്പെട്ടിരുന്നു. ആ റിപ്പോർട്ടിൽ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളും അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു.

Tags:    
News Summary - Swiss authorities freeze $310 million allegedly linked to front man of Adani Group, claims Hindenburg; Adani Group rejects allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.