തബ്​ലീഗ്​ സമ്മേളനം: 36 വിദേശികളെ കൂടി​ കുറ്റവിമുക്​തരാക്കി

ന്യൂഡൽഹി: കോവിഡ്​ മാനദണ്ഡം ലംഘിച്ച്​ നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്തതിന്​ വിചാരണ നേരിടുന്ന 36 വിദേശികളെ കൂടി​ ഡൽഹി ചീഫ്​ മെ​ട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കുറ്റമുക്​തരാക്കി. 14 രാജ്യങ്ങളിൽ നിന്നുള്ള തബ്​ലീഗ്​ പ്രവർത്തകരാണിവർ​.

955 വിദേശികൾക്കെതിരെയാണ്​ ഡൽഹി പൊലീസ്​ ക​ുറ്റപത്രം സമർപ്പിച്ചിരുന്നത്​. ഇതിൽ ഭൂരിഭാഗം പേരും സ്വന്തം രാജ്യങ്ങളിലേക്ക്​ മടങ്ങിയിരുന്നു. 44 പേരാണ്​ വിവിധ കേസുകളിൽ ഇന്ത്യയിൽ വിചാരണ നേരിടുന്നത്​. ഇതിൽ എട്ടുപേരെ പ്രഥമദൃഷ്​ട്യാ തെളിവില്ലെന്ന്​ കണ്ട്​ കോടതി നേരത്തെ കുറ്റവിമുക്​തരാക്കി.

ബാക്കിയുള്ളവരെയാണ്​ ചൊവ്വാഴ്​ച ​വിദേശ നിയമത്തിലെ സെക്​ഷൻ 14, ഐ.പി.സി സെക്​ഷൻ 270, 271 കേസുകളിൽ കുറ്റക്കാരല്ലെന്ന്​ കണ്ടത്​. അതേസമയം, പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ വിയമ പ്രകാരം ഇവർക്കെതിരെ കേസ്​ നിലവിലുണ്ട്​. ഡൽഹി നിസാമുദ്ദീനിൽ 2020 മാർച്ചിൽ നടന്ന തബ്​ലീഗ്​ സമ്മേളനം കോവിഡ്​ വ്യാപനത്തിന്​ കാരണമായി എന്നാണ്​ ആരോപണം.

കുറ്റാരോപി​തരെ വെറുതെവിടുന്നതിൽ ഡൽഹി പൊലീസ് എതിർത്തിരുന്നു. നടപടിയെടുക്കാൻ മതിയായ പ്രാഥമിക തെളിവുകൾ ഉണ്ടെന്നാണ്​ പൊലീസ്​ വാദം. ടൂറിസ്​റ്റ്​ വിസയിലാണ്​ ഇവർ ഇന്ത്യയിലെത്തിയത്​. എന്നാൽ, വിസ ചട്ടങ്ങൾ ലംഘിച്ച് തബ്​ലീഗ്​ പ്രവർത്തനങ്ങളിൽ ഏ​ർപ്പെട്ടുവെന്നും പൊലീസ്​ ചൂണ്ടിക്കാട്ടി. എന്നാൽ, ഇവ സാധൂകരിക്കാൻ തക്ക തെളിവുകൾ പൊലീസ്​ സമർപ്പിച്ചില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Tablighi Conference: 36 more foreigners acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.