ന്യൂഡല്‍ഹി: കോവിഡിെൻറ മറവില്‍ വിദേശികളായ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വേട്ടയാടിയ നടപടി മോദി സര്‍ക്കാറിന് നയതന്ത്ര തിരിച്ചടിയാകുന്നു. 45 രാജ്യങ്ങളില്‍നിന്ന് ഡല്‍ഹി നിസാമുദ്ദീന്‍ മര്കസിലേക്ക് വന്ന 2550 വിദേശികളെ രാജ്യത്തെ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം വേട്ടയാടി ജയിലിലടച്ച് അഞ്ചുമാസം പിന്നിട്ടിട്ടും മോചിപ്പിക്കാെത വന്നതോടെയാണ് അമേരിക്കയും മലേഷ്യയും ഇന്തോനേഷ്യയും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങള്‍ വിദേശ മന്ത്രാലയത്തെ ആശങ്ക അറിയിച്ചത്.
ഇതിനെതുടര്‍ന്ന് നടപടിക്ക് ഉത്തരവിട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് കേസുകളില്‍ ഏകോപനത്തിനുള്ള ശ്രമത്തിലാണ് വിദേശ മന്ത്രാലയമെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ അറസ്റ്റ് ചെയ്ത തബ്ലീഗ് പ്രവര്‍ത്തകരായ ആറു പൗരന്മാരുടെ വിഷയത്തില്‍ ഇന്ത്യഗവണ്മെൻറുമായി ബന്ധപ്പെട്ടുവരുകയാണെന്ന് അമേരിക്കന്‍ എംബസി അറിയിച്ചു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും പ്രധാന മുന്‍ഗണനയാണെന്ന് എംബസി വക്താവ് പറഞ്ഞു.
പ്രധാനമന്ത്രി ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചതിനുപിന്നാലെ വിമാനം റദ്ദായതിനെ തുടര്‍ന്നാണ് തങ്ങളുടെ നാലു പൗരന്മാര് നിസാമുദ്ദീന്‍ മര്‍കസില്‍ കുടുങ്ങിയതെന്ന് ബ്രസീല്‍ എംബസി വ്യക്തമാക്കി. അടുത്ത വിമാനം പിടിക്കാന്‍ പൊലീസ് അവരെ സമ്മതിച്ചില്ലെന്നു മാത്രമല്ല, നിര്‍ബന്ധപൂര്‍വം ക്വാറൻറീനിലാക്കുകയും ചെയ്തു. നാലുമാസത്തിനു ശേഷം കരിമ്പട്ടികയില്‍പ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചതുമൂലം 10 വര്‍ഷത്തേക്ക് ഇനി ഇന്ത്യയില്‍ വരാനാവില്ലെന്ന് ബ്രസീല്‍ എംബസി തുടര്‍ന്നു.
ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപോലെ നിസാമുദ്ദീന്‍ മര്‍കസില്‍ എത്തിയതിനാണ് ആസ്ട്രേലിയന്‍ മാര്‍ക്കറ്റിങ് പ്രഫഷനലായ 39കാരന് ഇര്‍ഫാനെയും ഭാര്യ ഫാത്തിമയെയും മൊബൈല്‍ ടവര്‍ നോക്കി പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ വ്യാജരേഖ സമര്പ്പിെച്ചന്ന് കോടതിയില്‍ സമ്മതിച്ചാല്‍ കേസ് അവസാനിപ്പിച്ച് വിട്ടയക്കാമെന്ന പൊലീസ് വാഗ്ദാനം തള്ളിക്കളഞ്ഞ് നിയമയുദ്ധവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഇര്ഫാന് പറഞ്ഞു. 40 വിദേശികള്‍ ഇതേ നിലപാ െടടുത്ത് തന്നോടൊപ്പം നിയമയുദ്ധത്തിലാണെന്നും ഇയാൾ കൂട്ടിച്ചേര്‍ത്തു.
തടവിലുള്ള തബ്ലീഗുകാരായ 173 പൗരന്മാരുടെ മോചനം എത്രയും പെട്ടെന്ന് വേണമെന്ന് ബുധനാഴ്ച ധാക്കയില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് സിംഗ്ലയുമായുള്ള ചര്‍ച്ചയില്‍ ബംഗ്ലാദേശ് പ്രതിനിധി മസൂദ് ബിന്‍ മുഅ്മിന് ആവശ്യപ്പെട്ടു. മലേഷ്യയും ഇന്തോനേഷ്യയും സമാനമായ തരത്തില്‍ വിഷയമുന്നയിച്ചിട്ടുണ്ട്. തബ്ലീഗ് കേസിലുള്‍പ്പെടുത്തിയ 550 വിദേശികള്‍ക്ക് ഇതിനകം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെന്നും 1030 പേർക്ക് മടങ്ങാൻ കോടതികൾ അനുവാദം നൽകിയെന്നും വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.