ആഗ്ര: ലോക്ഡൗണിെൻറ സാഹചര്യത്തിൽ ആറുമാസത്തോളം അടച്ചിട്ടിരുന്ന ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ തിങ്കളാഴ്ച തുറന്നു. ആഗ്ര കോട്ടയിലും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. ഓൺൈലനായി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
കർശന സുരക്ഷ മുൻകരുതലോടെ മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കൂ. മാസ്ക് നിർബന്ധമായി ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ വസന്ത് കുമാർ സ്വർണകാർ പറഞ്ഞു.
മാർച്ച് 17നാണ് പൈതൃക കേന്ദ്രങ്ങളായ താജ്മഹലിലും ആഗ്ര കോട്ടയിലും സന്ദർശകർക്ക് പ്രവേശനം നിരോധിച്ച് ഉത്തരവിറക്കിയത്. താജ്മഹലിൽ ദിവസവും 5000 േപർക്ക് മാത്രമായിരിക്കും പ്രവേശനം. 2500 പേരെ ഉച്ച രണ്ടുമണിക്ക് മുമ്പായി പ്രവേശിപ്പിക്കും. ആഗ്ര കോട്ടയിൽ ദിവസവും 2500 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻവർഷങ്ങളിൽ പ്രതിവർഷം 70 ലക്ഷം വിനോദ സഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കാെനത്തിയിരുന്നത്. 30 ലക്ഷത്തോളംപേർ ആഗ്ര േകാട്ടയും സന്ദർശിക്കാനെത്തിയിരുന്നു. ഉത്തർപ്രദേശ് സർക്കാറിെൻറ പ്രധാന വരുമാന സ്രോതസുകളാണ് ഇവ രണ്ടും.
അൺലോക്ക് നാലാംഘട്ടത്തിെൻറ ഭാഗമായാണ് താജ്മഹലും ആഗ്രകോട്ടയും തുറക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള അഞ്ചാമത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്. 3.84 ലക്ഷം പേർക്കാണ് ഇതുവരെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.