ഗ്രൂപ്പ്​ ഫോട്ടോ പകർത്തിക്കോ..! പക്ഷെ സാമൂഹിക അകലം പാലിക്കണം; താജ്​മഹൽ സന്ദർശകർക്കുള്ള മുന്നറിയിപ്പുകൾ

ലഖ്‌നൗ: നീണ്ട ആറ് മാസക്കാലത്തിന്​ ശേഷം ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി നാളെ തുറന്നു കൊടുക്കും. അണ്‍ലോക്ക് 4​െൻറ ഭാഗമായാണ് തീരുമാനം. എന്നാൽ, ഒരുപാട്​ നിയന്ത്രണങ്ങളോടെയാണ്​ താജ്​മഹൽ തുറക്കാൻ പോകുന്നത്​. ദിവസം 5000 പേരെ മാത്രമായിരിക്കും താജിൽ പ്രവേശിക്കാൻ അനുവദിക്കുക. ആഗ്ര കോട്ടയില്‍ 2500 പേർക്ക്​ മാത്രമേ പ്രതിദിനം സന്ദര്‍ശനാനുമതിയുള്ളൂ.

ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് ഇനിമുതൽ നല്‍കുക. മാസ്‌ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോ​േട്ടാ എടുക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്​. ഒരു ഫ്രെയിമിൽ രണ്ടുപേരുണ്ടാകുന്നതിന്​ കുഴപ്പമില്ല. പക്ഷെ, ഇരുവരും തമ്മിൽ ആറടി അകലം പാലിക്കണമെന്നുമാത്രം. വിനോദ സഞ്ചാരികൾക്ക് ഒറ്റയ്​ക്കുള്ള​ ചിത്രങ്ങൾ പകർത്താം. എന്നാൽ, ഒരുമിച്ചുള്ളത്​ പകർത്തണമെങ്കിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട്​ മാത്രം മതി.

വിനോദ സഞ്ചാരികളെ കൈകളുപയോഗിച്ച്​ സെക്യൂരിറ്റി ചെക്ക്​ നടത്തുകയില്ല. മറിച്ച്​, മെറ്റൽ ഡിറ്റക്​റ്ററുകളും ഹാൻഡിൽഡ്​ ഡിറ്റക്​റ്ററുകളും മാത്രമായിരിക്കും ഉപയോഗിക്കുക. സഞ്ചാരികൾ പ്രവേശിക്കുന്ന പരിസരങ്ങളെല്ലാം തന്നെ ദിവസവും രണ്ടുതവണ സാനിറ്റൈസ്​ ചെയ്യും. കോവിഡുമായി ബന്ധപ്പെട്ടുള്ള മുൻകരുതലുകൾക്ക്​ ഇപ്പോൾ വളരെ പ്രാധാന്യമുണ്ട്​, എന്നതിനാലാണ്​ പുതിയ നിയമങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധപ്പെട്ട അധികൃതർ വിശദീകരിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു താജ്മഹല്‍ അടച്ചത്. അതോടുകൂടി ഹോട്ടല്‍ മേഖലയും നഷ്ടത്തിലായി. ലോക്ക്ഡൗണ്‍ കാരണം ബഫര്‍ സോണിന്റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നാലെ സെപ്റ്റംബര്‍ 21ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. താജ്മഹല്‍ തുറക്കുന്നതോടെ ടൂറിസം മേഖലയെ പഴയ രീതിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.