ആഗ്ര: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിെൻറ അറ്റകുറ്റപ്പണി സെപ്റ്റംബർ 15നകം പൂർ ത്തിയാവുമെന്ന് പുരാവസ്തു വകുപ്പ്. താജ്മഹലിെൻറ മിനാരങ്ങളിലുണ്ടായ തകരാറാണ് തീർക്കുന്നത്.
17ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഭാര്യ മുംതാസിെൻറ ഒാർമക്കായി നിർമിച്ച ഇൗ വെണ്ണക്കൽ ശിൽപത്തിന് ഇടവേളകളിൽ നടത്തുന്ന അറ്റകുറ്റപ്പണിക്ക് പുറമെ ചില തകരാറുകൾ പരിഹരിക്കാനുള്ള പ്രത്യേക ജോലികളും നടക്കുന്നതായി ആർക്കിയോളജിക്കൽ സർേവ ഒാഫ് ഇന്ത്യയുടെ വടക്കൻ മേഖല മേധാവി വസന്ത് സ്വർണ്കർ പറഞ്ഞു. താജ്മഹൽ മിനാരങ്ങളുടെ ചില കല്ലുകളും അരികുകളിലെ കറുത്ത കല്ലുകളും മാറ്റിവെക്കുന്ന പ്രവൃത്തികളാണ് ചെയ്യുന്നത്.
സെപ്റ്റംബർ 27ന് ലോക വിനോദ സഞ്ചാരദിനത്തിന് 10 ദിവസം മുമ്പായി ജോലി പൂർത്തിയാക്കുമെന്നും ഇതിനായി ദ്രുതഗതിയിൽ പണി നടക്കുന്നുണ്ടെന്നും അറ്റകുറ്റപ്പണികളുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായ അമർനാഥ് ഗുപ്ത പറഞ്ഞു. അന്തരീക്ഷ മലിനീകരണമാണ് താജ്മഹലിെൻറ ശോഭ കെടുത്തുന്നതെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.