ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥയിലുള്ള ഡൽഹിയിലെ താജ് മാൻസിങ് ഹോട്ടൽ ലേലം ചെയ്യണമെന്ന് സുപ്രീംകോടതി. ഹോട്ടൽ ഒഴിയാനായി ടാറ്റ ഗ്രൂപ്പിന് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട് . അതിന് ശേഷം ഒാൺലൈൻ വഴി ലേലം നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഹോട്ടൽ നടത്താനായി 33 വർഷത്തേക്ക് ടാറ്റക്ക് കരാർ നൽകുകയായിരുന്നു. കരാർ കാലാവധി 2011ൽ അവസാനിച്ചിരുന്നു. പിന്നീട് ഒമ്പത് തവണ ടാറ്റ ഗ്രൂപ്പിന് കരാർ നീട്ടി നൽകി. എന്നാൽ കഴിഞ്ഞ മാസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ അധ്യക്ഷതിയിൽ ചേർന്ന മന്ത്രിസഭ യോഗം ടാറ്റക്ക് ഇനി കരാർ നീട്ടി നൽകേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു.
എന്നാൽ ഇൗ തീരുമാനത്തിനെതിരെ നേരത്തെ ടാറ്റ ഗ്രൂപ്പ് ഡൽഹി ഹൈകോടതി സമീപിക്കുകയും കമ്പനിയുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ ടാറ്റ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ടാറ്റയുടെ അപ്പീൽ തള്ളിെകാണ്ടാണ് സുപ്രീംകോടതി പുതിയ ഉത്തരവ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.