ലഖ്നൗ: നീതി ചോദിച്ചെത്തിയ ബലാത്സംഗത്തിനിരയായ 13കാരിയോട് വിചിത്ര നിർദേശവുമായി യു.പിയിലെ പഞ്ചായത്ത് അധികൃതർ. പ്രതിയിൽ നിന്നും 50000 രൂപ നഷ്ടപരിഹാരമായി വാങ്ങുകയും ചെരിപ്പുകൊണ്ട് അഞ്ചുതവണ അടിക്കുകയും ചെയ്യുവാനാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്.
എന്നാൽ ഇരയുടെ കുടുംബം പഞ്ചായത്തിെൻറ ഉത്തരവ് അനുസരിച്ചില്ല. പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മഹാരഞ്ച്ഗഞ്ച് ജില്ലയിലെ ഖോത്തിബാർ പൊലീസ് സ്റ്റേഷൻ പരിതിയിലാണ് സംഭവമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
13 വയസ്സായ പെൺകുട്ടി ജൂൺ 23ന് പാടത്തേക്ക് പച്ചക്കറി എടുക്കാൻ പോയ സമയത്താണ് ഗ്രാമത്തിലുള്ള യുവാവ് ബലാത്സംഗത്തിരയാക്കിയത്. പെൺകുട്ടിയുടെ കുടുംബം പ്രതിയുടെ വീട്ടിലെത്തി കരയുകയും ഒച്ചവെക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പ്രതിയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തി.
തുടർന്ന് പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോഴാണ് വിചിത്രമായ നിർദേശം നൽകിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യപരിശോധന ഫലം വന്ന ശേഷം തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.