ചെന്നൈ: തമിഴ് ടെലിവിഷൻ താരം വി.ജെ.ചിത്രയെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിശ്രുത വരനും ബിസിനസ്കാരനുമായ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ് മോർട്ടം റിപോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. നസറേത്ത് പേട്ടയിലുള്ള ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറിയിലായിരുന്നു താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഇവർ ഹോട്ടലിൽ മുറിയെടുത്തത്. സംഭവസമയം ഹേംനാഥും ഹോട്ടലിലുണ്ടായിരുന്നു. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായാണ് സൂചന. ആഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ രജിസ്റ്റർ വിവാഹം ചെയ്തതായും പറയപ്പെടുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു മരണം.
പൊലീസ് പരിശോധനക്കിടെ നടിയുടെ മുഖത്തു ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. ഹേമന്ദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. തലേദിവസം ഷൂട്ടിങ്ങ് കഴിഞ്ഞാണ് ഇവർ ഹോട്ടലിലെത്തിയത്. ഷൂട്ടിങ് ലൊക്കേഷനിൽ പ്രശ്നങ്ങളുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.
വിജയ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശസ്തയായ നടിയാണ് ചിത്ര. ഏകദേശം ഒരുമണിയോടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ ചെക് ഇൻ ചെയ്തതെന്ന് മാനേജർ പറഞ്ഞു. മൂന്നരയോടെയാണ് ഹോട്ടലിൽ നിന്ന് പൊലീസിന് ഫോൺ വന്നത്. ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന തമിഴ് സിനിമയിലും ചിത്ര അഭിനയിക്കാനിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു താരം. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചിത്ര ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. മനശാസ്ത്രത്തിൽ ബിരുദധാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.