ചെന്നൈ: അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തമിഴ്നാട്ടിലെ മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും നിലവിലെ എ.ഐ.ഡി.എം.കെ എം.എൽ.എയുമായ ആർ. കാമരാജിനെതിരെ വിജിലൻസ് കുറ്റപത്രം. കാമരാജിന്റെ രണ്ട് മക്കളടക്കം ആറുപേർക്കെതിരെയാണ് തിരുവാരൂർ യൂനിറ്റ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. 58 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ വിജിലൻസ് കണ്ടുകെട്ടിയിരുന്നു.
കാമരാജിന്റ മക്കളായ ഡോ. എം.കെ. ഇനിയൻ, ഡോ. കെ. ഇൻപൻ എന്നിവരുടെ പേരിൽ ശ്രീ കാമാച്ചി മെഡിക്കൽ സെന്റർ നിർമിച്ചതിൽ 127 കോടി രൂപയുടെ വരുമാനത്തിന് സ്രോതസ്സ് കാണിക്കാൻ കഴിഞ്ഞിരുന്നില്ല. എൻ.എ.ആർ.സി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സമ്പാദിച്ചതായും ഹോട്ടലിന്റെ പേരിൽ സ്വത്തുക്കൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. അടുത്ത കൂട്ടാളികളായ ആർ. ചന്ദ്രകാശൻ, ബി. കൃഷ്ണമൂർത്തി, ആർ. ഉദയകുമാർ എന്നിവരും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.