ചെന്നൈ: വ്യാജ മദ്യവുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങൾക്ക് തമിഴ്നാട്ടിൽ ഇനി കടുത്ത ശിക്ഷ ലഭിക്കും. അനധികൃത മദ്യത്തിന്‍റെ നിർമാണം, കൈവശം വെക്കൽ, വിൽപന എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്ന ബിൽ നിയമസഭ പാസാക്കി.
ജൂൺ 29 ന് തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലിന് ജൂലൈ 11ന് ഗവർണർ ആർ. എൻ. രവി അനുമതി നൽകി.
കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തെ തുടർന്നാണ് 1937ലെ തമിഴ്‌നാട് നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയത്. കള്ളക്കുറിച്ചിയിൽ 66 പേരാണ് അനധികൃത മദ്യം കഴിച്ച് മരിച്ചത്.
സംസ്ഥാനത്ത് നിന്ന് അനധികൃത മദ്യത്തിന്‍റെ ഭീഷണി പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്ന് സർക്കാറിന്‍റെ പ്രസ്താവനയിൽ പറയുന്നു. ഭേദഗതി പ്രകാരം വിവിധ കുറ്റങ്ങൾക്കുള്ള തടവും പിഴയും വർധിപ്പിച്ചു. പരമാവധി ശിക്ഷ 10 വർഷം കഠിനതടവും 5 ലക്ഷം രൂപ വരെ പിഴയും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.