സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽനിന്ന് (Screengrab/YouTube)

ദലിത് യുവതിയെ ക്ഷേത്രത്തിൽ നിന്ന്​ പുറത്താക്കി; 20 പൂജാരിമാർക്കെതിരെ കേസ്​

ചെന്നൈ: ദലിത്​ യുവതിയെ ജാതി അധിക്ഷേപം നടത്തി ക്ഷേത്രത്തിൽനിന്ന്​ പുറത്താക്കി. തമിഴ്നാട്ടിൽ നടന്ന സംഭവത്തിൽ 20 പൂജാരിമാർക്കെതിരെ കേസെടുത്തു. പട്ടികജാതി/വർഗ (അതിക്രമം തടയൽ) നിയമപ്രകാരമാണ് കേസ്. ആരെയും അറസ്റ്റ്​ ചെയ്തിട്ടില്ല.

കടലൂർ ജില്ലയിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിൽ ഫെബ്രുവരി 13നായിരുന്നു സംഭവം. 37കാരിയെ പൂജാരിമാർ സംഘം ചേർന്ന്​ ജാതിപ്പേര്​​ വിളിച്ച്​ ആക്ഷേപിച്ച്​ ​ ക്ഷേത്രത്തിന്​ പുറത്താക്കുകയായിരുന്നു. 

സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അതേദിവസം തന്നെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രചരിച്ച ദൃശ്യങ്ങളിൽ യുവതി കരയുന്നതടക്കം വ്യക്തമായിരുന്നു.

Tags:    
News Summary - Tamil Nadu temple priests booked under SC ST Act for stopping Dalit woman from praying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.