മുംബൈ: തമിഴ്നാട്ടിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവർണർ വിദ്യാസാഗർ റാവു. മുംബൈയിലെ പൊതുചടങ്ങിൽ വെച്ചാണ് അദ്ദേഹം അഭിപ്രായം പ്രകടനം നടത്തിയത്. പന്നീർശെൽവം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം ഉണ്ട്. ഇൗ സാഹചര്യം നേരിടാൻ പന്നീർശെൽവത്തിന് കഴിയുമെന്ന് ഗവർണർ പറഞ്ഞു.
വ്യാഴാഴ്ച ചെന്നൈയിലെത്താനിരിക്കെയാണ് ഗവർണർ നിർണായകമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നുത്. നേരത്തെ ഗവർണർക്ക് പന്നീർശെൽവം രാജി സമർപ്പിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാജി പിൻവലിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയായിരുന്നു. ശശികല നിർബന്ധിച്ചാണ് തന്നെ രാജിവെപ്പിച്ചതെന്ന് ആരോപണവും പന്നീർശെൽവം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രസർക്കാറിെൻറ പിന്തുണ പന്നീർശെൽവത്തിനുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഗവർണറുടെ പ്രതികരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.