ചെന്നൈ: നീറ്റ് പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കാൻ തമിഴ്നാട്ടിലെങ്ങും പ്രത്യേക പരിശീലനകേന്ദ്രങ്ങൾ തുടങ്ങുമെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി കെ.എ. സെേങ്കാട്ടയ്യൻ പ്രസ്താവിച്ചു. നീറ്റ് പരീക്ഷ നിർബന്ധമാക്കുന്നതിനെതിരെ സംസ്ഥാനമെങ്ങും അലയടിക്കുന്ന പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ നീക്കം. പ്രക്ഷോഭം നിരോധിച്ച് കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 412 പരിശീലന കേന്ദ്രങ്ങളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. 60 കോടി രൂപ മുടക്കി സ്മാർട്ട് ക്ലാസ് മുറികൾ സജ്ജമാക്കും. സ്കൂളുകളിലെ അധ്യാപനനിലവാരം ഉയർത്തുന്നതിെനാപ്പം നീറ്റ് പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കുന്നതിനും നീറ്റിെൻറ പേരിൽ ഇനിയൊരു മരണം സംഭവിക്കാതിരിക്കാനുമാണ് പരിശീലനകേന്ദ്രങ്ങൾ തുടങ്ങുന്നതെന്ന് മന്ത്രി പൊതുപരിപാടിക്കിടെ കൃഷ്ണ ഗിരിയിൽ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലെ വിദഗ്ധ പരിശീലകരെ ഉപയോഗപ്പെടുത്തും.
ഡൽഹി, ആന്ധ്രപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദഗ്ധർ വാരാന്ത്യങ്ങളിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ പരിശീലനം നൽകും.
ഇതിനിടെ സംസ്ഥാനമെങ്ങും നീറ്റ് പരീക്ഷക്കെതിരായ പ്രതിഷേധം കത്തുകയാണ്. പ്ലസ് ടു പരീക്ഷക്ക് 98 ശതമാനം മാർക്ക് ലഭിച്ചിട്ടും മെഡിക്കൽ പ്രവേശനം നീറ്റിൽ തട്ടി തെറിച്ച അരിയലൂർ സ്വദേശിയായ ദലിത് വിദ്യാർഥി അനിത ആത്മഹത്യചെയ്തതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്. ചെന്നൈ ഗേൾസ് ഹയർ സീനിയർ സെക്കൻഡറി സ്കൂളിലെ 50 വിദ്യാർഥിനികൾ ചെന്നൈ നുങ്കമ്പാക്കത്ത് പ്രതിഷേധവുമായി റോഡിലിറങ്ങി. ബാഗും യൂനിഫോമും അണിഞ്ഞ വിദ്യാർഥിനികളുടെ സമരത്തെ തടയാനാകാതെ പൊലീസ് കുഴങ്ങി. കുട്ടികൾക്ക് പിന്തുണയുമായി മറ്റു സ്കൂൾ -കോളജ് വിദ്യാർഥികൾ തെരുവിലിറങ്ങി.
തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കുമെന്ന് അവസാന നിമിഷംവരെ സർക്കാർ നൽകിയ വാഗ്ദാനവും നടപ്പായില്ല. ദേശീയ യോഗ്യത പ്രവേശനപരീക്ഷക്കെതിരെ വരുന്ന ബുധനാഴ്ച സംയുക്ത പ്രതിപക്ഷപാർട്ടികളെ സംഘടിപ്പിച്ച് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ തിരുച്ചിറപ്പള്ളിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.