ചെന്നൈ: ജൂലൈ ഒന്നു മുതൽ ടാങ്കർലോറികൾ സർവിസ് നിർത്തിവെക്കുമെന്ന് തെന്നിന്ത്യൻ ട ാങ്കർ ലോറിയുടമ സംഘം അറിയിച്ചു. തമിഴ്നാട്, കേരളം, ആന്ധ്ര, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലായി മൊത്തം 4,500 ടാങ്കർ ലോറികളാണ് സർവിസ് നടത്തുന്നത്.
പൊതുമേഖല എണ്ണ-പാചക വാതക കമ്പനികളുമായി ഇൗയിടെയാണ് ടാങ്കർലോറി ഉടമകൾ വാടക കരാർ പുതുക്കിയത്. 3,800 ടാങ്കർ ലോറികൾക്ക് മാത്രമാണ് കരാർ ഒപ്പിട്ടത്. ഒഴിവാക്കപ്പെട്ട 700 ലോറികളെകൂടി കരാറിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജൂലൈ ഒന്നിന് രാവിലെ ആറിന് പണിമുടക്ക് ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.