ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം തൊഴിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്‌മെന്റ് സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ജോലികൾ ഞങ്ങളുടെ ജോലികളാണ്. ഇതുകൂടാതെ ചെറുതും ഇടത്തരവുമായ 500 മുതൽ 1000 കമ്പനികൾ വരെ സ്ഥാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സെമികണ്ടക്ടർ നിർമിക്കുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേർക്ക് ജോലി ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉൽപ്പാദനം ഒരു വലിയ അവസരമാണെന്ന് ചൂണ്ടിക്കാട്ടിയ ചന്ദ്രശേഖരൻ, നിർമ്മാണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇന്ത്യയ്ക്ക് ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ലെന്ന് പറഞ്ഞു. ‘വികസിത് ഭാരത്’ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ വളരെ മികച്ച നിലയിലാണ്. അർദ്ധചാലകത്തിനായി ധോലേരയിൽ വരുന്ന പ്ലാന്റ്, അസമിൽ സ്ഥാപിക്കുന്ന ബാറ്ററി പ്ലാന്റ് എന്നിങ്ങനെ നിരവധി പ്ലാന്റുകൾ തങ്ങൾ സ്ഥാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളുടെ ലോകനേതാവായി അറിയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ രണ്ട് കാര്യങ്ങൾ ആവശ്യമാണ്- ഉൽപ്പന്ന-സേവന ഗുണനിലവാരവും അനുഭവത്തിന്റെ ഗുണനിലവാരവും. നമ്മൾ രണ്ടിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.