മുംബൈ: ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ സ്വതന്ത്ര ഡയറക്ടറായ പ്രമുഖ വ്യവസായി നുസ്ലി വാഡിയ ടാറ്റ സണ്‍സിന് അപകീര്‍ത്തി നോട്ടീസ് അയച്ചു. തനിക്കെതിരായ ടാറ്റ ഗ്രൂപ്പ് നടത്തുന്ന വ്യാജവും അപകീര്‍ത്തികരവുമായ പ്രചാരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
നോട്ടീസിന് കമ്പനി ഉചിത മറുപടി നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രതികരിച്ചു. പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ പിന്തുണച്ചതിന് നുസ്ലി വാഡിയയെ വിവിധ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നീക്കാന്‍ ടാറ്റ ഗ്രൂപ്പ് നീക്കം നടത്തുന്നതിനിടെയാണ്, വാഡിയ നോട്ടീസിലൂടെ തിരിച്ചടിച്ചത്.
ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ കെമിക്കല്‍സ്, ടാറ്റ സ്റ്റീല്‍ എന്നിവയുടെ ഡയറക്ടറാണ് നുസ്ലി വാഡിയ. തന്‍െറ വ്യക്തിപരമായ ആര്‍ജവത്തെയും കോര്‍പറേറ്റ് പ്രതിച്ഛായയെയും താറടിച്ചുകാണിക്കുന്ന പ്രചാരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയോ അല്ളെങ്കില്‍ നിയമനടപടി നേരിടുകയോ വേണമെന്നാണ് അപകീര്‍ത്തി നോട്ടീസിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.