ന്യൂഡൽഹി: ടാറ്റാ സൺസ് മേധാവി എൻ. ചന്ദ്രശേഖരനെ എയർ ഇന്ത്യ ചെയർമാനായി നിയമിച്ചു. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ മുന്‍ സി.എം.ഡി ആലീസ് ഗീവര്‍ഗീസ് വൈദ്യനെ എയര്‍ലൈന്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ഉള്‍പ്പെടുത്താനും തീരുമാനമായി.
നേരത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി തുർക്കിയിലെ ഇൽകർ ഐജുവിനെ നിയമിച്ചെങ്കിലും അത് വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു. തുടർന്ന് ഐജു സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എയർ ഇന്ത്യക്ക് അനുയോജ്യനായ സി.ഇ.ഒയെ കണ്ടെത്തുകയാണ് ചന്ദ്രശേഖരനു മുന്നിലെ പ്രധാന ദൗത്യം.
68 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് എയർ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലെത്തിയിരിക്കുന്നത്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഒട്ടനവധി മാറ്റങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.
നേരത്തെ ടാറ്റാ സൺസ് കമ്പനിക്കു കീഴിൽ ഒരു ഉപവിഭാഗമായി ടാറ്റ എയർലൈൻസ് എന്ന പേരിലായിരുന്നു ഇന്ത്യയുടെ ആദ്യ വിമാനകമ്പനി പ്രവർത്തിച്ചിരുന്നത്. 1946ലാണ് ടാറ്റ എയർലൈൻസിനെ സ്വതന്ത്രമായ കമ്പനിയാക്കാൻ ടാറ്റ തീരുമാനിച്ചത്. ഈ സമയത്താണ് കമ്പനിക്ക് സ്വതന്ത്രമായൊരു പേരിടുന്നതിനെക്കുറിച്ചും ചർച്ച വന്നത്. തുടർന്നാണ് ടാറ്റ എയർലൈൻസിന് എയർ ഇന്ത്യ എന്ന പേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.