ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ഒരു കോടി ബാങ്ക് അക്കൗണ്ടുകൾ നികുതി വകുപ്പ് പരിശോധിക്കുന്നു. 18 ലക്ഷം ബാങ്ക് അക്കൗണ്ട് ഉടമകളോട് വരുമാനത്തിെൻറ സ്രോതസ് വെളിപ്പെടുത്താനും നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ട് പിൻവലിക്കലിെൻറ ഭാഗമായി രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിൽ കള്ളപണം നിക്ഷേപിക്കപ്പെേട്ടാ എന്നത് നികുതി വകുപ്പ് പരിശോധിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിൽ 18 ലക്ഷം അക്കൗണ്ടുകൾ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. ഇവരോട് അക്കൗണ്ടിലെ വരുമാനത്തിെൻറ സ്രോതസ് വെളിപ്പെടുത്താൻ ഇമെയിലിലൂടെയും എസ്.എം.എസിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവർക്ക് നോട്ടീസ് നൽകും. അസിസ്റ്റൻറ് കമീഷണറിൽ കുറയാത്ത ഉദ്യോഗസ്ഥനാവും നോട്ടീസ് നൽകുകയെന്നും നികുതി വകുപ്പ് അറിയിച്ചു.
നവംബർ 8ാം തീയതിയിലെ നോട്ട്പിൻവലിക്കലിന് ശേഷം രാജ്യത്തെ ബാങ്ക് അക്കൗണ്ടുകൾ വൻതോതിൽ കള്ളപണം നിക്ഷേപിക്കപ്പെട്ടുവെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. ജൻധൻ അക്കൗണ്ടുകളിലും ഇത്തരത്തിൽ കള്ളപണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇൗയൊരു സാഹചര്യത്തിലാണ് കള്ളപ്പണം കണ്ടെത്തുന്നതിനായി 'ഒാപ്പറേഷൻ ക്ലീൻ മണി'യുമായി നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.