ഹൈദരാബാദ്: നാല് രാജ്യസഭ അംഗങ്ങൾ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നതിനു പിന്നാല െ ഒരു ഡസൻ എം.എൽ.എമാർ കൂടി ബി.ജെ.പിയിലേക്ക് ചേക്കാറാൻ നീക്കം നടത്തുന്നതായ റിപ്പോർ ട്ട് പുറത്തുവന്നതോടെ തെലുഗുദേശം പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയി ലേക്ക്. നീക്കം പുറത്തായ ഉടൻ, യൂറോപ്പ് സന്ദർശനത്തിലുള്ള ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡു മുതിർന്ന പാർട്ടി നേതാക്കളുമായി ടെലി കോൺഫറൻസിലൂടെ ചർച്ച നടത്തി.
അതിനിടെ, എല്ലാ കണ്ണുകളും വിശാഖപട്ടണത്തെ പാർട്ടി നേതാവ് ഗന്ദ ശ്രീനിവാസ റാവുവിലേക്ക് നീങ്ങി. ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് ഒരുസംഘം എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നത്. അഭ്യൂഹങ്ങൾക്ക് ഇന്ധനമേകും വിധം ഒരുവിഭാഗം എം.എൽ.എമാർ സംസ്ഥാനം വിടുകയും ചെയ്തു. ഇവരിൽ ചിലർ അവധി ആഘോഷിക്കാൻ ശ്രീലങ്കയിലാണെന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം ഒരുവിഭാഗം പാർട്ടി നേതാക്കൾ കടുത്ത അമർഷത്തിലും നീരസത്തിലുമാണ്. മകൻ നര ലോകേഷിന് അമിതസ്ഥാനം നൽകുന്ന ചന്ദ്രബാബു നായിഡുവിെൻറ നടപടിയാണ് നീരസത്തിനു പ്രധാന കാരണം.
പാർട്ടിയിൽ പിളർപ്പുണ്ടായാൽ കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ, 23 എം.എൽ.എമാരിൽ 16 പേരുടെയെങ്കിലും പിന്തുണ വിമതർക്ക് ആവശ്യമാണ്. അങ്ങനെ സംഭവിച്ചാൽ കഴിഞ്ഞ നിയമസഭയിൽ ഒരു സീറ്റുപോലും നേടാത്ത ബി.ജെ.പി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാകും. എം.എൽ.എമാർ മാത്രമല്ല, ടി.ഡി.പിയുടെ രാജ്യസഭ എം.പി രവീന്ദ്രകുമാറും പാർട്ടിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചതായി ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.