ടി.ഡി.പി എം.പി 5700 കോടിയുടെ തട്ടിപ്പ്​ നടത്തിയെന്ന്​ ഇ.ഡി

ഹൈദരാബാദ്​: ടി.ഡി.പി എം.പി വൈ.എസ്​ ചൗധരി 5700 കോടിയുടെ ബാങ്ക്​ തട്ടിപ്പ്​ നടത്തിയെന്ന്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ട​േററ്റ്​. ​ചൗധരിയുടെ വീട്ടിലും കമ്പനികളിലും നടത്തിയ റെയ്​ഡിനൊടുവിലാണ്​ തട്ടിപ്പ്​ കണ്ടെത്തിയതെന്ന്​ ഇ.ഡി അറിയിച്ചു. കഴിഞ്ഞ ദിവസം ചൗധരിയുടെ വീട്ടിലും മറ്റ്​ സ്ഥാപനങ്ങളിലും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും ആദായനികുതി വകുപ്പ്​ ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.

നവംബർ 27ന്​ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ ചൗധരിക്ക്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ നിർദേശം നൽകിയിട്ടുണ്ട്​. എം.പിയുടെ വീട്ടിൽ നിന്ന്​ ആറ്​ ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്​. ഫെരാരി, റേഞ്ച്​ റോവർ, മെഴ്​സിഡെസ്​ ബെൻസ്​ തുടങ്ങിയ കമ്പനികളുടെ കാറുകളാണ്​ പിടിച്ചെടുത്തത്​. കടലാസ്​ കമ്പനികളുടെ പേരിലാണ്​ വാഹനങ്ങൾ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. 120 കടലാസ്​ കമ്പനികളുടെ രേഖകൾ റെയ്​ഡിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും വാർത്തകളുണ്ട്​.

ചൗധരിയുടെ ഹൈദാരബാദിലും ഡൽഹിയിലുമുള്ള കെട്ടിടങ്ങളിലാണ്​ കഴിഞ്ഞ ദിവസം റെയ്​ഡ്​ നടത്തിയത്​. സർക്കാർ സംസ്ഥാനത്ത്​ സി.ബി.​െഎക്ക്​ വിലക്ക്​ ഏർപ്പെടുത്തിയതിന്​ പിന്നാലെയാണ്​ റെയ്​ഡ്​.

Tags:    
News Summary - TDP MP's documents reveal Rs 5,700 crore bank fraud-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.