ജാബുവ: ആറാംതരം വിദ്യാർഥിനിയെ സഹപാഠികളെക്കൊണ്ട് നിഷ്കരുണം തല്ലിച്ചതച്ച അധ്യ ാപകൻ അറസ്റ്റിൽ. ഗൃഹപാഠം ചെയ്യാത്തതിെൻറ പേരിൽ പെൺകുട്ടിയെ മർദിക്കാൻ മേനാജ് വ ർമ എന്ന അധ്യാപകൻ ക്ലാസിലെ മറ്റു കുട്ടികളെ നിർബന്ധിക്കുകയായിരുന്നു. ആറു ദിവസം എടു ത്ത് 168 തവണയാണ് പെൺകുട്ടിയെ അടിച്ചതെന്ന് അഡീഷനൽ ജില്ല പ്രോസിക്യൂഷൻ രവി പ്രകാശ് പറഞ്ഞു.
മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നവോദയ സ്കൂളിൽ കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് സംഭവം. അസുഖമായതിനെ തുടർന്ന് ജനുവരി ഒന്നുമുതൽ 10 വരെയുള്ള ദിവസങ്ങളിൽ മകൾ സ്കൂളിൽ പോയിരുന്നില്ലെന്ന് പിതാവ് ശിവ് പ്രതാപ് സിങ് പറയുന്നു. ജനുവരി 11ന് ഗൃഹപാഠം മുഴുവനാക്കാതെയാണ് ക്ലാസിൽ എത്തിയത്. ഇതിനാണ് അധ്യാപകൻ കടുത്ത ശിക്ഷ വിധിച്ചത്. 14 പെൺകുട്ടികൾ ഓരോ ദിവസവും രണ്ടുതവണ വീതം കുട്ടിയെ അടിച്ചു. ഇത് ആറു ദിവസം നീണ്ടു. കുട്ടിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്ന് സ്കൂൾ മാനേജ്െമൻറ് അന്വേഷണ സമിതിയെ നിയോഗിച്ചു.
അധ്യാപകൻ കുറ്റം ചെയ്തുവെന്ന് കെണ്ടത്തിയ സമിതി ഇയാളെ സസ്പെൻഡ് ചെയ്യുകയുണ്ടായി. ഇതിനു പുറമെ, ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പിതാവ് പൊലീസിലും പരാതി നൽകിയിരുന്നു. മർദനത്തെ തുടർന്ന് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മാനസികമായി തകർന്ന കുട്ടി തുടർന്ന് സ്കൂളിൽ പോവാൻ തയാറായില്ലെന്നും പിതാവ് പരാതിയിൽ പറയുന്നു. 35കാരനായ മനോജ് വർമയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. അന്നേ ദിവസംതന്നെ കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.