ലഖ്നോ: ഉത്തർപ്രദേശിലെ നാലുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 14 കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.
െപാലീസ് പിടികൂടിയ 14കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോകുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയുമായിരുന്നു. ശേഷം 14കാരൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
കുഞ്ഞ് കരയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കുഞ്ഞ് അമ്മയോടെ അതിക്രമം വിവരിക്കുകയായിരുന്നു. 100മീറ്റർ ചുറ്റളവിലാണ് കുഞ്ഞിന്‍റെയും പ്രതിയുടെയും വീട്.
സംഭവത്തിന് ശേഷം കുട്ടിയുടെ മാതാവ് വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ജുവൈനൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവൈനൽ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.