തമിഴ്​നാട്ടിൽ കൗമാരക്കാര​െൻറ തലയറുത്ത്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു

കടലൂർ: തമിഴ്​നാട്ടിൽ ഗുണ്ടാസംഘം പതിനേഴുകാര ​​െൻറ തലയറുത്ത്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു. ബുധനാഴ്​ച അർദ്ധരാത്രിയാണ്​ സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അക്രമികൾ ചോരയിറ്റു വീഴുന്ന തല ​കടലൂർ പൊലീസ്​സ്​റ്റേഷനകത്തേക്ക്​ വലിച്ചെറിയുകയായിരുന്നു. ഇൗ ദൃശ്യങ്ങൾ സി.സി.ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്​.

ഗുണ്ടാസംഘം കൊലപ്പെടുത്തിയ 17 കാര​​​െൻറ മൃതദേഹം പൊലീസ്​ സറ്റേഷന്​ മൂന്നു കിലോമീറ്റർ അകലെ പുതുച്ചേരിയിലുള്ള തടാകത്തിൽ കണ്ടെത്തി. തടാകത്തി​​​െൻറ പരിസരത്താണ്​കൊലപാതകവും നടന്നിരിക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

പുതുച്ചേരിയിലുണ്ടായ മറ്റൊരു കൊലപാതകകേസിൽ പ്രതിയാണ്​ കൊല്ലപ്പെട്ട 17 കാരൻ. കൃത്യം നടന്നത്​ പുതുച്ചേരിയിലായതിനാൽ അന്വേഷണ ചുമതല പുതുച്ചേരി പൊലീസിനാണെന്നും എല്ലാവിധ സഹായവും നൽകുമെന്നും കടലൂർ സീനിയർ പൊലീസ്​ ഒാഫീസർ വിജയ്​ കുമാർ അറിയിച്ചു.

 

Tags:    
News Summary - Teen Hacked To Death, Severed Head Thrown Into Police Station In Tamil Nadu's Cuddalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.