ന്യൂഡൽഹി: കൗമാരക്കാരനായ ബന്ധു നൽകിയ ക്വട്ടേഷനിൽ ഡൽഹിയിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഡൽഹി ശാഹ്ദറയിൽ വ്യാഴാഴ്ച രാത്രിയാണ് ആകാശ് ശർമ (42), മരുമകൻ ഋഷഭ് ശർമ (16) എന്നിവർ വെടിയേറ്റു മരിച്ചത്.
സാരമായി പരിക്കേറ്റ ആകാശിന്റെ പത്തുവയസ്സുകാരൻ മകൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ക്വട്ടേഷൻ നൽകിയ ആകാശിന്റെ ബന്ധുവായ 17 കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വെടിയുതിർക്കുമ്പോൾ സംഭവസ്ഥലത്ത് 17കാരനും എത്തിയിരുന്നു. ആകാശും പ്രതിയായ കൗമാരക്കാരനും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇവർക്കിടയിൽ മറ്റു സ്വത്തുതർക്കങ്ങളും ഉണ്ടായിരുന്നു. വീടിനുമുറ്റത്ത് ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് ആകാശിനും കുടുംബത്തിനും വെടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.