ന്യൂഡൽഹി: വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ വഖഫ് സ്വത്തുക്കളെല്ലാം ദേശസാത്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ബി.ജെ.പി എം.പി തേജസ്വി സൂര്യ വഖഫ് ജെ.പി.സി ചെയർമാൻ ജഗദാംബികാ പാലിന് കത്തെഴുതി.
കർണാടകയിലെ വിജയപുര ജില്ലയിൽ കർഷകർ കൃഷി ചെയ്യുന്ന 1500 ഏക്കർ കൃഷിഭൂമി വഖഫ് സ്വത്താണെന്നുകാണിച്ച് വഖഫ് ബോർഡ് നൽകിയ നോട്ടീസിലേക്ക് ശ്രദ്ധ ക്ഷണിച്ചാണ് തേജസ്വി ഇത്തരമൊരു ആവശ്യമുന്നയിച്ചത്. ഗ്രാമം സന്ദർശിച്ച് കർഷകരെ കാണണമെന്നും തേജസ്വി സൂര്യ ചെയർമാൻ ജഗദാംബികാ പാലിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.