സഹാറൻപുർ: യു.പിയിലെ ദിയോബന്ദിൽ ക്ഷേത്രദർശനത്തിനുപോയ രണ്ട് കുട്ടികളെ സംശയകരമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മന്ത്രവാദത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
അർധസഹോദരങ്ങളായ ദേവ് (11), മഹി (ഒമ്പത്) എന്നീ കുട്ടികളാണ് മരിച്ചത്. ഭയാൽ ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിൽ പോയ കുട്ടികൾ രാത്രിയായിട്ടും വരാതിരുന്നതോടെ ബന്ധുക്കൾ തിരച്ചിൽ തുടങ്ങി.
അർധരാത്രി റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. റോഡപകടത്തിന്റെ സൂചനയേകി കുട്ടികളുടെ എല്ലൊടിഞ്ഞതായി എസ്.പി സാഗർ ജയ്ൻ പറഞ്ഞു. എന്നാൽ, താന്ത്രികാചാരത്തിന്റെ ഭാഗമായി കുട്ടികളെ കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.