'ഈ നാടകം 2024 ലോക്സഭ തെരഞ്ഞെടുപ്പ് വരെ തുടരും'; ബി.ജെ.പിയെ വിമർശിച്ച് തേജസ്വി യാദവ്

ന്യൂഡൽഹി: റെയിൽവേ നിയമന ക്രമക്കേട് കേസിൽ പിതാവ് ലാലു പ്രസാദ് യാദവ്, മാതാവ് റാബറി ദേവി എന്നിവർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.

ഭരണഘടന സ്ഥാപനങ്ങളെ സ്ഥിരമായി ദുരുപയോഗം ചെയ്യുകയാണെന്നും ഈ നാടകം 2024 ലോക്സഭ തെരഞ്ഞെടുപ്പ് വരെ തുടരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി തോൽക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. ഇപ്പോൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാഗഡ്ബന്ധൻ രൂപവത്കരിച്ചു, ബി.ജെ.പി ചിത്രത്തിൽ ഇല്ല, രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാലാണ് ചാർജ് ഷീറ്റ് രംഗപ്രവേശനം ചെയ്തതെന്നും തേജസ്വി പരിഹസിച്ചു.

നവംബർ മൂന്നിനാണ് മൊകമ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തനിക്കെതിരെയും ഒരു കുറ്റപത്ര സമർപ്പിച്ചതായും അതിൽ ഒന്നുമില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി. ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതുവരെ ഇത്തരം കേസുകൾ ഇവിടെയുണ്ടാകും. മറ്റു കേസുകളിൽ സി.ബി.ഐയും ഇ.ഡിയുമുണ്ട്. ഈ കേസിൽ നിലവിൽ സി.ബി.ഐയാണുള്ളത്. വൈകാതെ ഇ.ഡിയും വരും. അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കും. 2024 തെരഞ്ഞെടുപ്പ് വരെ ഈ നാടകം തുടരുമെന്ന് കുട്ടികൾ പോലും പറയുമെന്നും തേജസ്വി പരിഹസിച്ചു.

കഴിഞ്ഞദിവസമാണ് റെയിൽവേ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിൽ മുൻ റെയിൽവേ മന്ത്രിയായിരുന്നു ലാലുവിനെതിരെയും ഭാര്യ റാബറി ദേവി ഉൾപ്പെടെ 15 പേർക്കെതിരെയും സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Tejashwi Yadav reacts to CBI charge sheet against Lalu Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.