പട്ന: ബിഹാറിൽ ഭരണകക്ഷികളായ ജനതാദൾ- യുവിനും ആർ.ജെ.ഡിക്കുമിടയിലെ പോര് പരസ്യമാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ പെങ്കടുത്ത ചടങ്ങിൽനിന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിട്ടുനിന്നു. പട്നയിലെ ജ്ഞാന ഭവനിൽ ‘വിശ്വ യുവ കൗശൽ ദിവസ്’ വാർഷിക ചടങ്ങിലായിരുന്നു ഇരുവരും പെങ്കടുക്കേണ്ടിയിരുന്നത്. തേജസ്വി പെങ്കടുക്കുമെന്ന് നോട്ടീസിൽ പേരു നൽകിയതിനു പുറമെ വേദിയിൽ പേരെഴുതിയ ഫലകവും വെച്ചിരുന്നു. എന്നാൽ, പെങ്കടുക്കില്ലെന്ന് ഉറപ്പായതോടെ ചടങ്ങ് ആരംഭിക്കുംമുമ്പ് ഇത് പിൻവലിച്ചു.
അഴിമതി ആരോപണങ്ങളിൽ കുരുങ്ങിയ തേജസ്വി നിരപരാധിയെന്ന് തെളിയുംവരെ വിട്ടുനിൽക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആരോപണവും സി.ബി.െഎ റെയ്ഡും രാഷ്ട്രീയപ്രേരിതമാണെന്നും രാജിയില്ലെന്നും തേജസ്വിയും പറയുന്നു. ഇതേചൊല്ലി ഇരു പാർട്ടികൾക്കുമിടയിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.