ന്യൂഡൽഹി: കേന്ദ്രത്തിൽ അധികാരത്തിൽ വരാനിരിക്കുന്ന പുതിയ സർക്കാർ രൂപവത്കരണത ്തിൽ പ്രധാന പങ്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കായിരിക്കുമെന്ന് രാഷ്ട്രീയ ജ നതാദൾ നേതാവ് തേജസ്വി യാദവ്. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് തേജസ്വിയു ടെ പരാമർശം. തങ്ങളുടെ എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെ ട്ടു. വെറുപ്പിെൻറ രാഷ്ട്രീയമാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി ഹാറിൽ കോൺഗ്രസ്, രാഷ്ട്രീയ ലോക് സമത പാർട്ടി, ഹിന്ദുസ്ഥാൻ അവാം മോർച്ച, വികാശിൽ ഇൻസാൻ പാർട്ടി എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് ആർ.ജെ.ഡി മത്സരിക്കുന്നത്. മഹാസഖ്യം സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരും. ജനങ്ങളെ വഞ്ചിക്കുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്തവർ പരാജയപ്പെടും. ഇത്തവണയും യു.പിയിലേയും ബിഹാറിലെയും ഫലങ്ങളാണ് കേന്ദ്രത്തിൽ സർക്കാർ രൂപവത്കരണത്തിന് ചുക്കാൻപിടിക്കുക.
എല്ലാ സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. െപാതു തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് തേജസ്വിയുടെ പ്രതികരണം. രാഹുൽ ഇന്ത്യയുടെ ആദ്യകാല രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനാണ്. 15 വർഷമായി അദ്ദേഹം പാർലമെൻറിലുണ്ട്. രാഹുലിെൻറ കഴിവുറ്റ നേതൃത്വത്തിന് കീഴിൽ രാജ്യത്ത് അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ പ്രധാനമന്ത്രിയാവാൻ രാഹുലിനോളം യോഗ്യത മറ്റാർക്കുമില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
മേയ് 23 മോദിക്ക് ‘ബൈ ബൈ ദിനം’ -രാഹുൽ
ബിക്രം (ബിഹാർ): തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതിയെ കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പടിയിറങ്ങുന്ന ദിനമായിരിക്കും മേയ് 23 എന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഞ്ചു വർഷം മുമ്പ് ചെയ്ത വാഗ്ദാനങ്ങൾക്ക് ജനം കൃത്യമായ മറുപടി നൽകുന്ന ദിനമായിരിക്കും മേയ് 23 എന്നും രാഹുൽ പറഞ്ഞു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെൻറ മകൾ മിസ ഭാരതിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷെൻറ രൂക്ഷമായ ആക്രമണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി രാജ്യം മുഴുക്കെ മോദി സഞ്ചരിച്ചിട്ടുണ്ട്. ടെലി പ്രോംപ്റ്ററുകളുടെ സഹായത്തോടെ റാലികളെ അഭിസംബോധന ചെയ്തു. എന്നിട്ടും, അഴിമതി വിഷയത്തിൽനിന്ന് ബോധപൂർവം ഒഴിഞ്ഞുമാറുകയായിരുന്നു. അഴിമതി വിഷയത്തിൽ തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന നിലപാടിൽ ഇപ്പോഴും താൻ ഉറച്ചുനിൽക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
തമ്മിൽ കലഹിച്ചുനിന്ന ലാലു കുടുംബം വോട്ടെടുപ്പ് അടുത്തതോടെ ഐക്യത്തിെൻറ വഴിയിലെത്തിയെന്ന സൂചന നൽകുന്നതായിരുന്നു പ്രചാരണ യോഗം. മുൻ മുഖ്യമന്ത്രിയും ലാലു പത്നിയുമായ റാബ്റി ദേവിക്കുപുറമെ ജ്യേഷ്ഠൻ തേജ് പ്രതാപ് യാദവും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.