ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനും അവമതിക്കാ നുമായി ബി.ജെ.പിയുടെ പ്രചാരണ വിഭാഗം അനേക കോടികൾ ചെലവഴിച്ചുവെന്നും എന്നാൽ രാഹുൽ അ തിനെയെല്ലാം അതിജീവിച്ചുവെന്നും രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. മികച്ച പ്രധാനമന്ത്രിയാകാൻ വേണ്ട എല്ലാ ഗുണങ്ങളുമുള്ള നേതാവാണ് അദ്ദേഹമെന്നും എന്നാൽ മഹാസഖ്യത്തിെൻറ പ്രധാനമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പിനുശേഷം കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണെന്നും തേജസ്വി പറഞ്ഞു.
‘‘ ബി.ജെ.പിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിനെതിരെ ദീർഘനാളായി അധിക്ഷേപ പ്രചാരണം തുടർന്നിട്ടും തെൻറ കഠിനാധ്വാനത്തിലൂടെയും ഹൃദയവിശാലതയിലൂടെയും രാഹുൽ ജനഹൃദയങ്ങൾ കീഴടക്കി. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ മൂന്നു സംസ്ഥാനങ്ങളിൽ നേടിയ വിജയം കോൺഗ്രസിെൻറയും മോദിക്കു വോട്ടു ചെയ്യാത്ത 69 ശതമാനം ജനങ്ങളുടെയും ആത്മവിശ്വാസം വർധിപ്പിച്ചു’’ -തേജസ്വി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.