സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കുന്നതിനായി തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി, പാർട്ടി നേതാക്കളായ എൻ. ഉത്തംകുമാർ റെഡ്ഡി, ഡി.കെ ശിവകുമാർ, മണിക്റാവു താക്കറെ എന്നിവർ ഗവർണർ തമിളിസൈ സൗന്ദർരാജനെ സന്ദർശിക്കുന്നു

തെലങ്കാന: മുഖ്യമന്ത്രിയെ ഖാർഗെ തീരുമാനിക്കട്ടെയെന്ന് നിയുക്ത എം.എൽ.എമാർ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യു​ടെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ നി​ശ്ച​യി​ക്ക​ട്ടെ​യെ​ന്ന് നി​യു​ക്ത എം.​എ​ൽ.​എ​മാ​ർ. സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​ഐ.​സി.​സി നി​രീ​ക്ഷ​ക​നും ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​​ന്റെ​യും തെ​ല​ങ്കാ​ന​യു​ടെ ചു​മ​ത​ല​യു​ള്ള മ​ണി​ക്റാ​വു താ​ക്ക​റെ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.

എം.​എ​ൽ.​എ​മാ​ർ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​തെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ​തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രേ​വ​ന്ത് റെ​ഡ്ഡി​യാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. മു​ഴു​വ​ൻ എം.​എ​ൽ.​എ​മാ​രും ഇ​തി​നോ​ട് യോ​ജി​ച്ച​ു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യം തേ​ടു​ന്ന​തി​ന് ഡി.​കെ. ശി​വ​കു​മാ​ർ ഓ​രോ എം.​എ​ൽ.​എ​യു​മാ​യും പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച ​രേ​വ​ന്ത് റെ​ഡ്ഡി​ക്ക് ത​ന്നെ​യാ​ണ് മു​ൻ​ഗ​ണ​ന. 

Tags:    
News Summary - Telangana: Appointed MLAs say let Kharge decide the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.