ബി.ജെ.പി പ്രവർത്തകരോട് പ്രതിഷേധിക്കാൻ തെലങ്കാന അധ്യക്ഷന്‍റെ ആഹ്വാനം; പിന്നാലെ അറസ്റ്റ്

ഹൈദരബാദ്: പ്രതിഷേധാഹ്വാനം നടത്തിയ ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ അറസ്റ്റിൽ. സംസ്ഥാന അധ്യക്ഷൻ സഞ്ജയ് കുമാറിനെ തെലങ്കാനയിലെ ജാങ്കോണിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടി.ആർ.എസ് എം.എൽ.സി കവിതയുടെ വീടിന് പുറത്ത് പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റിൽ പ്രതിഷേധക്കാൻ പ്രവർത്തകരോട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആഹ്വാനം ചെയ്തത്.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ചില ബി.ജെ.പി നേതാക്കൾ കവിതക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് കവിതയുടെ വസതിക്കുമുന്നിൽ ബി.ജെ.വൈ.എം, ബി.ജെ.പി മഹിള മോർച്ച പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.

തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ ടി.ആർ.എസ് പ്രവർത്തകരും ബി.ജെ.വൈ.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിരുന്നു. അതേസമയം, ബി.ജെ.പിയുടെ ആരോപണം തള്ളിയ കവിത, നുണകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. 

Tags:    
News Summary - Telangana BJP chief Bandi Sanjay arrested by Jangaon police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.