ജയിലിൽ നിന്ന് പുറത്തിറങ്ങി റോഡ് ഷോയുമായി ബി.ജെ.പി നേതാവ്

ഹൈദരാബാദ്: ജയിൽ മോചിതനായി മണിക്കൂറുകൾക്കു ശേഷം റോഡ് ഷോയുമായി തെലങ്കാന ബി.ജെ.പി നേതാവ്. ബന്ദി സഞ്ജയ് ആണ് എസ്‍.എസ്.സി ചോദ്യ പേപ്പർ ചോർത്തൽ കേസിൽ ശിക്ഷിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സഞ്ജയ് ജയിൽമോചിതനായത്.

പുഷ്പഹാരം ചാർത്തിയും നൃത്തം ചെയ്തുമാണ് സഞ്ജയ് യെ അനുയായികൾ സ്വീകരിച്ചത്. ഒപ്പം തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയിൽ പൂക്കളർപ്പിക്കാനും ബി.ജെ.പി പ്രവർത്തകർ മറന്നില്ല.

ബുധനാഴ്ചയാണ് ബന്ദിയെ അറസ്റ്റ് ചെയ്തത്. അതിനു ശേഷം ഏപ്രിൽ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

Tags:    
News Summary - Telangana BJP chief Bandi Sanjay's roadshow hours after bail in paper leak case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.