തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെതിരെ അപകീർത്തികരമായ പരാമർശം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ മുഴുകുടിയനെന്നും വഞ്ചകനെന്നും വിളിച്ച് അപമാനിച്ചതിന് ബി.ജെ.പി നേതാവ് ജിത്ത ബാലകൃഷ്ണ റെഡ്ഡിയെ തെലങ്കാനയിലെ റാച്ചകൊണ്ട പൊലീസ് അറസ്റ്റ് ചെയ്യുകയും ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെതിരെ കേസെടുക്കുകയും ചെയ്തു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 109-ാം വകുപ്പ് പ്രകാരം ഹയാത്‌നഗർ പൊലീസും നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. ജൂൺ രണ്ടിന് തെലങ്കാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി സംസ്ഥാന ഘടകം സംഘടിപ്പിച്ച പരിപാടിയിൽ ബന്ദി സഞ്ജയ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.

ഭരണഘടനാ പദവി വഹിക്കുന്ന, സംസ്ഥാനത്തെ ജനങ്ങൾ ജനാധിപത്യപരമായി തെരഞ്ഞെടുത്ത വ്യക്തിയെ അപമാനിക്കുന്നതായിരുന്നു പരിപാടിയെന്ന് പൊലീസ് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിദ്വേഷവും അശാന്തിയും സൃഷ്ടിക്കുന്നതിനായി ബി.ജെ.പി നേതാക്കൾ മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സർക്കാർ പദ്ധതികളെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് തെലങ്കാന രാഷ്ട്ര സമിതിയാണ് പൊലീസിനെ സമീപിച്ചത്.

ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന മുഖ്യമന്ത്രിയെ മുഴുക്കുടിയനായും വഞ്ചകനായും ചിത്രീകരിക്കാൻ ശ്രമം നടന്നതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രവർത്തികൾ ജനാധിപത്യ ധാർമികതക്ക് വിരുദ്ധവും പൊതുജനാഭിലാഷത്തെ വ്രണപ്പെടുത്തുന്നതാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Telangana BJP leader Jitta Balakrishnan arrested; Bandi Sanjay booked for ‘derogatory’ comments on CM KCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.