ഹൈദരാബാദ്: പാർട്ടി ഗോ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നിെല്ലന്ന് ആരോപിച്ച് ഹൈദരാബാദിൽ ബി.ജെ.പി എം.എൽ.എ ടി. രാജ സിങ് രാജിവെച്ചു. ബക്രീദിന് 3000 ത്തോളം കന്നുകാലികളെയാണ് മാംസത്തിനായി കശാപ്പു ചെയ്യാൻ പോകുന്നതെന്നും ഇത്തരം കാര്യങ്ങൾ തടയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്നും രാജ സിങ് രാജിക്കത്തിൽ ആരോപിക്കുന്നു. അദ്ദേഹം രാജികത്ത് തെലങ്കാന ബി.ജെ.പി പ്രസിഡൻറ് കെ. ലക്ഷ്മണിന് കൈമാറി.
ഹിന്ദു ധർമത്തിൽ പശുക്കളെ പരിപാലിക്കുന്നതിനാണ് പ്രാധാന്യമുള്ളത്. രാഷ്ട്രീയം അതുകഴിഞ്ഞേ ഉള്ളൂ. ഗോ സംരക്ഷണ വിഷയം നിയമസഭയിൽ നിരവധി തവണ ഉന്നയിച്ചിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നും ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയ പദവികളിൽ നിന്നും മാറി താനും സംഘവും ഗോ രക്ഷക്കായി പ്രവർത്തിക്കുമെന്നും രാജ വ്യക്തമാക്കി.
ഹൈദരാബാദിലെ ഗോഷമഹല്‍ എം.എല്‍.എയാണ് രാജ സിങ്. ഗോ സംരക്ഷണത്തിനു വേണ്ടി കൊല്ലാനോ മരിക്കാനോ മടിയില്ല. പശുക്കളെ അറക്കുന്നത് തടയുകയാണ് പ്രഥമലക്ഷ്യമെന്നും അതിന് താൻ പാർട്ടിയെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കിെല്ലന്നും രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.