ഹൈദരാബാദ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ തുടർപഠനം രാജ്യത്തെ മെഡിക്കൽ കോളജുകളിൽ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. മെഡിക്കൽ കോളജുകളിലെ വിവിധ സെമസ്റ്ററുകളിലെ സീറ്റുകളിൽ ആനുപാതിക വർധന വരുത്തി മടങ്ങിയെത്തിയ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ റാവു ആവശ്യപ്പെട്ടു.
വിദ്യാർഥികൾ നേരിട്ടു കൊണ്ടിരിക്കുന്ന അസാധാരണ സാഹചര്യം പരിഗണിച്ച് അവരുടെ പഠനം ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാൻ സഹായിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായി റാവു പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത 700ലധികം വിദ്യാർഥികളാണ് തെലങ്കാനയിൽ തിരിച്ചെത്തിയത്. വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കി അവരുടെ മെഡിക്കൽ ഫീസ് അടക്കമുള്ള ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചതായും ചന്ദ്രശേഖർ റാവു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.