ബി.ജെ.പി എം.പിയുടെ വീടിന് മുന്നിൽ വിളകൾ കൂട്ടിയിട്ട് പ്രതിഷേധിച്ച് കർഷകർ

നിസാമാബാദ് (തെലങ്കാന): നിസാമാബാദ് ജില്ലയിൽ ബി.ജെ.പി എം.പി അരവിന്ദ് ധർമ്മപുരിയുടെ വീടിന് പുറത്ത് നെല്ല് കൂട്ടിയിട്ട് കർഷകർ ചൊവ്വാഴ്ച കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ചു.

തങ്ങളിൽ നിന്ന് നെല്ല് സംഭരിക്കാതെ കേന്ദ്രം വഞ്ചിച്ചിരിക്കുകയാണെന്ന് കർഷകർ ആരോപിച്ചു. ''ബി.ജെ.പി എം.പി ഡൽഹിയിൽ ഒളിച്ചിരിക്കുകയാണ്. നെല്ല് സംഭരണ വിഷയത്തിൽ ഇതുവരെ ധർമ്മപുരിക്കാരനായിരുന്ന എം.പി ഞങ്ങളെ ഒറ്റിക്കൊടുത്തു. കേന്ദ്രം ഞങ്ങളിൽ നിന്ന് നെല്ല് സംഭരിക്കണം'' -ഒരു കർഷകൻ പറഞ്ഞു.

തന്റെ വീട്ടിൽ സമരം ചെയ്യുന്നവർ യഥാർത്ഥ കർഷകരല്ലെന്നും തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) എം.എൽ.എ ജീവൻ റെഡ്ഡി വാടകക്കെടുത്ത ദിവസക്കൂലിക്കാരാണെന്നും പ്രതിഷേധത്തോട് പ്രതികരിച്ചുകൊണ്ട് ധർമപുരി പറഞ്ഞു.

ടി.ആർ.എസ് എം.എൽ.എയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ധർമപുരി ആരോപിച്ചതിന് പിന്നാലെ, തെലങ്കാന കർഷകർ ബി.ജെ.പിയുടെ ചിറ്റമ്മ നയത്തിൽ അതൃപ്തരാണെന്ന് ജീവൻ റെഡ്ഡി പറഞ്ഞു.

"സംസ്ഥാനത്തോട് ബി.ജെ.പി കാണിക്കുന്ന ചിറ്റമ്മ സമീപനത്തിൽ തെലങ്കാന കർഷകർ അതൃപ്തരാണ്. ഞങ്ങളുടെ കർഷകരുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടും. ഒരു രാഷ്ട്രം ഒരു സംഭരണ ​​നയം എന്നതിനെക്കുറിച്ചും അവ എപ്പോൾ തുടങ്ങും എന്നതിനെക്കുറിച്ചും ഞങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ഉത്തരം ആവശ്യമാണ്" -റെഡ്ഡി പറഞ്ഞു.

Tags:    
News Summary - Telangana: Farmers dump paddy outside BJP MP's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.