യുവ എം.എൽ.എ കാറപകടത്തിൽ മരിച്ചു; ദുരന്തം 10 ദിവസം മുമ്പ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ

​ഹൈദരാബാദ്: 10 ദിവസം മുമ്പ് വൻ അപകടത്തിൽനിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട തെലങ്കാനയിലെ യുവ എം.എൽ.എ കാർ റോഡരികിലെ ഇരുമ്പ് വേലിയിൽ ഇടിച്ച് മരിച്ചു. ഭാരത് രാഷ്ട്ര സമിതി പാർട്ടിയുടെ എം.എൽ.എയായ ലാസ്യ നന്ദിത (37) ആണ് ഹൈദരാബാദിൽ ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ ​കൊല്ലപ്പെട്ടത്.

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ക്രാഷ് ഗാർഡിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലാസ്യ നന്ദിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.


10 ദിവസം മുമ്പ് നർക്കട്ട്പള്ളിയിൽ നടന്ന അപകടത്തിൽ ലാസ്യയുടെ ഹോംഗാർഡ് കൊല്ലപ്പെടുകയും എം.എൽ.എക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തിരുന്നു.ഫെബ്രുവരി 13ന് മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ നൽഗൊണ്ടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് കന്റോൺമെൻറിൽ നിന്നാണ് ലാസ്യ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2016 മുതൽ കാവടിഗുഡയിൽ വാർഡ് കൗൺസിലറായും സേവനമനുഷ്ഠിച്ചരുന്നു.

സെക്കന്തരാബാദ് കന്റോൺമെന്റിലെ ജനകീയ എം.എൽ.എയായിരുന്ന സായന്നയുടെ മകളാണ് ലാസ്യ. കഴിഞ്ഞ വർഷം അ​ദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് മകൾ സ്ഥാനാർഥിയായത്. നന്ദിതയുടെ പെട്ടെന്നുള്ള മരണത്തിൽ മുതിർന്ന ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു അനുശോചനം രേഖപ്പെടുത്തി. 

Tags:    
News Summary - Telangana MLA dies in road accident on outskirts of Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.