തെരഞ്ഞെടുപ്പ് ഫലം; നിർണായക സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പി​െൻറ ഫലം കാത്ത് രാജ്യം. ഇന്ന് നാല് സംസ്ഥാനങ്ങളിലെ ഫലമറിയാം. ഇതിനിടെ, കോൺ​ഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി.കെ. ശിവകുമാറും സൂം മീറ്റിംഗിൽ പങ്കെടുത്തു. രേവന്ത് റെഡ്ഢി, മല്ലു ഭട്ടി വിക്രമാർക്ക, ഉത്തം കുമാർ റെഡ്ഢി എന്നിവർ മീറ്റിംഗിൽ പങ്കെടുത്തിരുന്നു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിലെത്താനും ഫലം വരാൻ കാക്കണ്ട എന്നും രാഹുൽ ​ഗാന്ധി നിർദേശം നൽകി. തൂക്ക് സഭയെങ്കിൽ ഡി.കെ. ശിവകുമാറി​െൻറ നേതൃത്വത്തിൽ എം.എൽ.എമാരെ ഒരുമിച്ച് നിർത്തും. അല്ലെങ്കിൽ ബംഗളുരുവിലേക്ക് മാറ്റും. ഇത്തരം ചർച്ചകൾക്കിടെ ബംഗളുരു ദേവനഹള്ളിയിൽ റിസോർട്ടുകൾ സജ്ജമാക്കിയെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, തെ​ല​ങ്കാ​ന, ഛത്തി​സ്​​ഗ​ഢ്​ നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഇന്ന് ഉ​ച്ച​യോ​ടെ വ്യ​ക്​​ത​മാ​കും. രാ​വി​ലെ എ​ട്ടി​ന്​ വോ​ട്ട്​ എ​ണ്ണി​ത്തു​ട​ങ്ങും. മി​സോ​റ​മി​ൽ സം​സ്ഥാ​ന​ത്തെ പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി വോ​ട്ടെ​ണ്ണ​ൽ തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മെ​ങ്കി​ലും ദേ​ശീ​യ നേ​താ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​മാ​ണ്​ ന​ട​ന്ന​ത്. ബി.​ജെ.​പി ഒ​രു​വ​ശ​ത്തും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​ൻ​ഡ്യ​യു​ടെ ബാ​ന​റി​ൽ മ​റു​വ​ശ​ത്തും നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ പു​റ​ത്തു​വ​രു​ന്ന ഫ​ലം, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള പ്ര​വ​ണ​ത​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

15 വ​ർ​ഷ​മാ​യി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ നാ​ലാ​മൂ​ഴം തേ​ടു​ക​യാ​ണ്​ ബി.​ജെ.​പി. ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലെ പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ മ​ധ്യ​പ്ര​ദേ​ശി​ൽ ബി.​ജെ.​പി​യെ താ​ഴെ​യി​റ​ക്കി​യാ​ൽ പ്ര​തി​പ​ക്ഷ​നി​ര​ക്ക് വി​ശ്വാ​സ്യ​ത ന​ൽ​കി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ക്കാ​ൻ ക​രു​ത്തു നേ​ടാ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ക​ണ​ക്കു​കൂ​ട്ടു​ന്നു. തു​ട​ർ​ഭ​ര​ണ​ത്തി​നു​വേ​ണ്ടി കോ​ൺ​ഗ്ര​സും പ​തി​വു​പോ​ലെ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ബി.​ജെ.​പി​യും നി​ൽ​ക്കു​ന്ന രാ​ജ​സ്ഥാ​നി​ൽ ഇ​​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ട​മാ​ണ്​ ന​ട​ന്ന​ത്. തെ​ല​ങ്കാ​ന​യി​ൽ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ത്ത്​ അ​ധി​കാ​രം പി​ടി​ക്കാ​മെ​ന്ന കോ​ൺ​ഗ്ര​സ്​ പ്ര​തീ​ക്ഷ​ക​ൾ​ക്കി​ട​യി​ൽ, മൂ​ന്നാ​മൂ​ഴ​ത്തി​ന്​ ശ്ര​മി​ക്കു​ന്ന ബി.​ആ​ർ.​എ​സി​ന് വെ​ല്ലു​വി​ളി​ക​ൾ പ​ല​താ​ണ്. ഛത്തി​സ്​​ഗ​ഢി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം വ​ഴി ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടാ​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ പ്ര​തീ​ക്ഷ.

വി​വി​ധ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ പ്ര​താ​പം അ​ള​ക്കു​ന്ന വോ​ട്ടെ​ടു​പ്പു​കൂ​ടി​യാ​ണ്​ ന​ട​ന്ന​ത്. രാ​ജ​സ്ഥാ​നി​ൽ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്, മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ, മ​ധ്യ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്​​സി​ങ്​ ചൗ​ഹാ​ൻ, കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ബി.​ജെ.​പി​യി​ലെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, കോ​ൺ​ഗ്ര​സി​നെ ന​യി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ക​മ​ൽ​നാ​ഥ്, ദി​ഗ്​​വി​ജ​യ് ​സി​ങ്​ എ​ന്നി​വ​രു​ടെ ജ​ന​പി​ന്തു​ണ​യാ​ണ്​ അ​ള​ക്കു​ന്ന​ത്. തെ​ല​ങ്കാ​ന രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​​വ​ഹി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യാ​യ ച​ന്ദ്ര​ശേ​ഖ​ര റാ​വു, ഛത്തി​സ്​​ഗ​ഢ്​ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ്​ ബാ​ഘേ​ൽ, പ്ര​തി​യോ​ഗി​യും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ര​മ​ൺ​സി​ങ്​ എ​ന്നി​വ​രു​ടെ​യും സ്വീ​കാ​ര്യ​ത വോ​ട്ടെ​ണ്ണ​ലി​ൽ വ്യ​ക്​​ത​മാ​വും.

Tags:    
News Summary - Telangana polls: Congress gears up for counting of votes, Rahul Gandhi holds meeting with senior leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.