courtesy: www.deccanchronicle.com

കനത്തമഴ: തെലങ്കാനയിൽ ഒമ്പതിനായിരം കോടിയുടെ നാശം

ഹൈദരാബാദ്: അതിശക്തമായ മഴയെതുടർന്ന് തെലങ്കാനയിൽ ഒമ്പതിനായിരം കോടിയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ 8633 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. റോഡ് ഒലിച്ചുപോയതിനാൽ 222 കോടിയുടെ നഷ്ടമുണ്ടായതായും സർക്കാർ അറിയിച്ചു. അതിനിടെ രണ്ടുദിവസമായി മഴ നിന്നതിനാൽ പലയിടത്തും വെള്ളക്കെട്ട് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

സർക്കാർ ആവശ്യപ്പെട്ടതിനെതുടർന്ന് വെള്ളപ്പൊക്കക്കെടുതികളും നാശനഷ്ടങ്ങളും വിലയിരുത്താനായി കേന്ദ്രസംഘം കഴിഞ്ഞദിവസം ഹൈദരാബാദിൽ എത്തിയിരുന്നു. കേന്ദ്ര ജോയന്‍റ് സെക്രട്ടറി പ്രവീൺ വസിഷ്ഠ നയിക്കുന്ന അഞ്ചംഗ ഉന്നതതലസംഘം ചീഫ് സെക്രട്ടറി സോമേഷ് കുമാറുമായി സെക്രട്ടേറിയറ്റിൽ ചർച്ചനടത്തിയിരുന്നു. ചർച്ചക്കിടെയാണ് നാശനഷ്ടം സംബന്ധിച്ച് കണക്കുകൾ സമർപ്പിച്ചത്.കേന്ദ്രസംഘം സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.