12 മാസത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും ടെലികോം കണക്റ്റിവിറ്റി; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ഗുവാഹത്തി: അടുത്ത 12 മാസത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും ടെലികോം കണക്റ്റിവിറ്റി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ടെലികോം കണക്റ്റിവിറ്റിക്ക് പ്രത്യേക ഫണ്ട് കേന്ദ്ര മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും ജോലിയുടെ പുരോഗതി നേരിട്ട് നിരീക്ഷിച്ചു വരുന്നതായും സിന്ധ്യ വ്യക്തമാക്കി.

പദ്ധതി 100 ശതമാനം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനാണ്. ടെലികോം കണക്ഷൻ ആവശ്യമായ രാജ്യത്തെ 24,000 ഗ്രാമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ടെലികോം കണക്ടിവിറ്റി വേണ്ടവയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളും ഉൾപ്പെടുന്നു. ഈ സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കാനുള്ള പരിശ്രമത്തിലാണ്.

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വി-സാറ്റ്, സാറ്റലൈറ്റ് പോലുള്ള മിശ്ര സാങ്കേതികവിദ്യകളും സജീകരിക്കാൻ പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകൾ സഹായിക്കുന്നു. 13,000 മുതൽ 14,000 വരെ ഗ്രാമങ്ങളിൽ ഇപ്പോൾ തന്നെ ടെലികോം കണക്ടിവിറ്റി ലഭ്യമായി കഴിഞ്ഞെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Telecom connectivity in all villages in next 12 months: Scindia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.