ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി െജ. ജയലളിതക്കും അവരുടെ മാർഗദർശി എം.ജി. രാമചന്ദ്രനും സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം ശനിയാഴ്ച ഉദ്ഘാടനം െചയ്യും. മുഖ്യമന്ത്രി ഇ. പളനിസ്വാമിയാണ് ഉദ്ഘാടനം നിർവഹിക്കുക. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് അണികളെ ചേർത്തുനിർത്താനുള്ള പുതിയ നീക്കം.
കല്ലുപ്പട്ടി നഗരത്തിലെ ഒന്നരയേക്കർ സ്ഥലത്താണ് ക്ഷേത്രം. ഇരുനേതാക്കളുടെയും വെങ്കലത്തിൽ തീർത്ത പ്രതിമയും ക്ഷേത്രത്തിലുണ്ട്.
'അമ്മയെ വിവിധ പേരുകളിൽ ഞങ്ങൾ വിളിക്കുന്നു. ഇദയ ദൈവം, കാവൽ ദൈവം, കുലസാമി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇൗ ക്ഷേത്രം അത് ഔപചാരികമാക്കുന്നു. ക്ഷേത്രത്തിൽ പ്രാർഥനക്കും സമയം ചിലവഴിക്കുന്നതിനും ആവശ്യത്തിലധികം സ്ഥലമുണ്ട്' -മന്ത്രി പറഞ്ഞു.
ജയലളിതയും എം.ജി.ആറും തങ്ങൾക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചു. അതിനാൽ അവരെ ദൈവമായി കണക്കാക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പിനെ തുടർന്നാണ് ക്ഷേത്രം നിർമിച്ചതെന്ന വിമർശനത്തിന് മന്ത്രിമാരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.