ഗാന്ധിനഗർ: മതങ്ങൾ തൊഴിലവസരങ്ങൾ നിർമിക്കുന്നില്ലെന്ന് സാം പിത്രോഡ. ശാസ്ത്രമാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പോകുന്നത്. തൊഴിലവസരങ്ങളെ കുറിച്ച് ഒരാൾ പറയുേമ്പാൾ അതിന് എപ്പോഴും രാഷ്ട്രീയ മാനം കൂടി വരുന്നുണ്ട്. അതിൽ അലങ്കാരങ്ങൾ കൂടുതലും യാഥാർഥ്യം വളരെ കുറവുമായിരിക്കുമെന്നും പിത്രോഡ പറഞ്ഞു. ഗാന്ധി നഗറിലെ കർണാവതി സർവകലാശാലയിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു ടെലികോം എഞ്ചിനീയറായ സാം പിത്രോഡ.
ഇൗ രാജ്യത്ത് നടക്കുന്ന എല്ലാ സംവാദങ്ങളും ക്ഷേത്രം, മതം, ദൈവം, ജാതി എന്നിവയെ കുറിച്ചാണ്. അത് തന്നെ വിഷമിപ്പിക്കുന്നു. ക്ഷേത്രങ്ങൾ തൊഴിൽ സൃഷ്ടാക്കളല്ല. ശാസ്ത്രം മാത്രമാണ് ഭാവിയെ രൂപപ്പെടുത്തുന്നതെന്നും സാം പിത്രോഡ പറഞ്ഞു. എന്നാൽ ശാസ്ത്രത്തെ കുറിച്ച് വളരെ കുറച്ച് ചർച്ചകൾ മാത്രമേ പൊതു സമൂഹത്തിൽ നടക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ യുവാക്കളെ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് രാഷ്ട്രീയക്കാർ വഴിതെറ്റിക്കുകയാണ്. നാളേക്ക് വേണ്ടി തൊഴിൽ കണ്ടെത്തുക എന്ന നല്ല ചിന്തകൾക്ക് ഇന്ത്യയിൽ ക്ഷാമമുണ്ട്. നാം അനാവശ്യ കാര്യങ്ങൾ സംസാരിക്കുന്നു. യുവജനതയെ വഴി തെറ്റിക്കുന്നു. നാം അവരിൽ നിന്ന് യഥാർഥ്യം ഒളിപ്പിച്ച് വെച്ച് നുണ പറയുന്നുവെന്നും പിേത്രാഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.